Leading News Portal in Kerala

വിഐപി ഏരിയയിൽ ഡെലിവറി ബോയിയായെത്തി 25കാരിയെ ബലാത്സംഗം ചെയ്തു; ഫോണിൽ സെൽഫിയെടുത്തു; തിരിച്ചുവരുമെന്ന കുറിപ്പും| A 25-year-old woman raped by a person posing as a courier delivery boy in Pune


Last Updated:

‌ലൈംഗികാതിക്രമത്തിന് ശേഷം ഇരയുടെ ഫോൺ വാങ്ങി സെൽഫിയെടുത്ത അക്രമി, ‘ഞാൻ തിരിച്ചുവരും’ എന്ന് എഴുതി

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സമ്പന്നർ താമസിക്കുന്ന പാർപ്പിട സമുച്ചയത്തിൽ കൊറിയർ ഡെലിവറി ബോയി ആയി വേഷം മാറിയെത്തിയ യുവാവ് 25കാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തിനുശേഷം യുവതിയുടെ ഫോണിൽ സെൽഫിയുമെടുത്ത് ‘ഞാൻ തിരിച്ചുവരും’ എന്ന് എഴുതുകയും ചെയ്തു. മഹരാഷ്ട്ര പൂനെയിലെ കോൻധ്വയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ബുധനാഴ്ച രാത്രി 7.30 ഓടെയാണ് പ്രതി ഒരു കൊറിയർ ഡെലിവറി ബോയി ആയി സമുച്ചയത്തിൽ പ്രവേശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തനിക്ക് കൊറിയർ ഒന്നു വരാറില്ലെന്ന് ഇല്ലെന്ന് യുവതി പറഞ്ഞിട്ടും ‘ഒപ്പ് വേണമെന്ന്’ അക്രമി നിർബന്ധംപിടിച്ചു. ഇതിനായി വാതിൽ തുറന്നപ്പോൾ, മുഖത്ത് സ്പ്രേ അടിക്കുകയും ബോധരഹിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ലൈംഗികാതിക്രമത്തിന് ശേഷം, സ്ത്രീയുടെ ഫോണിൽ നിന്ന് ഒരു സെൽഫി എടുത്ത്, “ഞാൻ തിരിച്ചുവരും” എന്ന സന്ദേശം അയാൾ അതിൽ പോസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതും വായിക്കുക: ‘സഹികെട്ട് ചെയ്തതാ സാറെ’; എയ്ഞ്ചലിനെ കഴുത്തുഞെരിച്ച കൊന്ന പിതാവ് പൊലീസിനോട്

ഈ ആഴ്ച ആദ്യം പൂനെയിൽ നടന്ന മറ്റൊരു സംഭവത്തിൽ, 17 വയസ്സുള്ള ഒരു പെൺകുട്ടിയെ മോട്ടോർ ബൈക്കിൽ എത്തിയ രണ്ട് അജ്ഞാതർ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്നു. തിങ്കളാഴ്ച പുലർച്ചെ 4.15 ഓടെ ദൗണ്ട് പ്രദേശത്ത് ഒരു ഹൈവേയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ ചായ കുടിക്കാനായി പെൺകുട്ടിയും മറ്റ് മൂന്ന് സ്ത്രീകളും സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

“ഡ്രൈവർക്ക് ഉറക്കം വന്നപ്പോൾ, അയാൾ ഒരു ചായക്കടയ്ക്ക് സമീപം കാർ നിർത്തി. പ്രകൃതിയുടെ വിളി കേൾക്കാൻ ഡ്രൈവർ പുറത്തിറങ്ങിയപ്പോൾ, അജ്ഞാതരായ രണ്ട് പുരുഷന്മാർ വാഹനത്തിന് സമീപം എത്തി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നു,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

“പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ നിന്ന് ഇറക്കി ലൈംഗികമായി പീഡിപ്പിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വിഐപി ഏരിയയിൽ ഡെലിവറി ബോയിയായെത്തി 25കാരിയെ ബലാത്സംഗം ചെയ്തു; ഫോണിൽ സെൽഫിയെടുത്തു; തിരിച്ചുവരുമെന്ന കുറിപ്പും