Leading News Portal in Kerala

Ola: 39000 രൂപയ്ക്ക് പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ അവതരിപ്പിക്കാൻ ഒല; 2025 -ൽ വിപണിയിലെത്തും|Ola launching new most affordable electric scooter yet at Rs 39,000


Last Updated:

499 രൂപയടച്ച് ഒല സൈറ്റിൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഇപ്പോൾ പ്രീ ബുക്ക് ചെയ്യാൻ സാധിക്കും

News18News18
News18

പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഒല തന്റെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്കൂട്ടർ സീരീസ് പുറത്തിറക്കാൻ ഒരുങ്ങുന്നു.

ഏറ്റവും പുതിയ നാല് സീരിസുകളിലായി രണ്ട് പുതിയ സ്‌കൂട്ടറുകളാണ് ഒല പുറത്തിറക്കിയിരിക്കുന്നത്. ഒല ഗിഗ്, എസ്1 ഇസഡ് സീരിസുകളിലായി ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ് പ്ലസ്, എന്നിങ്ങനെയാണ് പുറത്തിറക്കിയിരിക്കുന്ന മോഡലുകൾ.

39,999, രൂപ. 49,999, രൂപ. 59,999 രൂപ, 64,999 എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ എക്‌സ്-ഷോറൂം വില. ആക്ടീവയുടെ പുതിയ ഇലക്ട്രിക് സ്‌ക്കൂട്ടർ പുറത്തിറങ്ങുന്നതിന് പിന്നാലെയാണ് ഒലയുടെ പുതിയ മോഡലുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. 499 രൂപയടച്ച് ഒല സൈറ്റിൽ വണ്ടി ഇപ്പോൾ പ്രീ ബുക്ക് ചെയ്യാൻ സാധിക്കും.

2025 ഏപ്രിലിലാണ് ഒല ഗിഗ് സീരീസ് ഡെലിവറി ചെയ്തു തുടങ്ങുക. എസ്1 ഇസഡ് സീരീസ് 2025 മെയ് മാസത്തിൽ ആരംഭിക്കും. 25 kmph ആണ് പുതിയ ഗിഗ് ഒലയുടെ പരാമാവധി വേഗം. 1.5 kwh ന്റെ നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് പുതിയ ഒലയ്ക്ക് ഉള്ളത്.ഒല ഗിഗ്+ന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയും 157 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോർട്ടും ലഭിക്കും. എസ്1 ഇസെഡ് 70 കിലോമീറ്റർ വേഗതയും 146 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോർട്ടും ലഭിക്കും. 1.8 സെക്കൻഡിൽ 0-20 കിലോമീറ്റർ വേഗതയും 4.8 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗതയും പുതിയ ഇലക്ട്രിക് സ്‌കൂട്ടർ കൈവരിക്കും.അതേസമയം ഹോണ്ട ആക്ടീവയിലും മാറ്റിവെക്കാവുന്ന തരത്തിലുള്ള ഇരട്ട ബാറ്ററിയാണ് എത്തുന്നത്. ഫുട്‌ബോർഡിന് സമീപമാണ് ചാർജിംഗ് പോർട്ട്. പ്ലഗ്-ആൻഡ്-പ്ലേ തരത്തിലുള്ള ചാർജറാണ് ഇതിൽ വരിക. 2.5 മുതൽ 2.8kwh ബാറ്ററി പാക്കോട് കൂടിയാണ് ആക്ടിവ ഇലക്ട്രിക് വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ.