മരുന്നായി കഴിക്കുന്ന അശ്വഗന്ധ കരള്‍ രോഗത്തിന് കാരണമാകുമോ? സപ്ലിമെന്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടര്‍ Can Ashwagandha taken as medicine cause liver disease Doctor warns about supplements
സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ അവയുടെ ഡോസേജും ഭക്ഷണവുമായോ മറ്റ് മരുന്നുകളുമായോ ഉള്ള പ്രതിപ്രവര്‍ത്തന സാധ്യതകളും ശ്രദ്ധിക്കണമെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന അളവിലുംകൂടുതല്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് പാര്‍ശ്വഫല സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരുന്നുരൂപത്തില്‍ കഴിക്കുന്ന സപ്ലിമെന്റുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്നവയും പരിഗണിക്കുമ്പോള്‍ ആകെയുള്ള അളവ് പരിഗണിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും എന്നാല്‍, സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം ഉറപ്പാക്കാന്‍ ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോ. സൂദ് കൂട്ടിച്ചേര്‍ത്തു.
”മരുന്നുകളുടെ കാര്യത്തിലെന്ന പോലെ സപ്ലിമെന്റുകള്‍ക്കും പാര്‍ശ്വഫലമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന അളവിലും കൂടുതല്‍ കഴിച്ചാല്‍ അപകടസാധ്യത കൂടുതലാണ്. നമ്മള്‍ ഒരു സപ്ലിമെന്റ് കഴിക്കുമ്പോള്‍ അത് ഭക്ഷണത്തില്‍ നിന്ന് ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍, ഇത് കണക്കാക്കാന്‍ പ്രയാസമാണ്,” അദ്ദേഹം പറഞ്ഞു.
ഒരു സപ്ലിമെന്റ് കഴിക്കാന്‍ ആരംഭിക്കുന്നതിന് മുമ്പ് അതില്‍ നിന്ന് ലഭിക്കുന്ന ഗുണം പാര്‍ശ്വഫലത്തേക്കാള്‍ കൂടുതലാണെന്ന് ഉറപ്പാക്കണം. ശരീരത്തിന്റെ മെഡിക്കല്‍ ചരിത്രം പരിശോധിച്ച് ശരിയായ ഡോസേജ് ഉറപ്പാക്കുകയും ഡോക്ടറുമായി ഇത് ചര്‍ച്ച ചെയ്യുകയും വേണം, ഡോ. സൂദ് പറഞ്ഞു.
മഗ്നീഷ്യം അമിതമായ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ വയറിളക്കം, പേശികളുടെ ബലം കുറയല്‍ എന്നിവയുണ്ടാകും.
മഞ്ഞള്‍: രക്തത്തിന്റെ കട്ടി കുറയുകയും വയറു വേദന അനുഭവപ്പെടുകയും ചെയ്യും.
വിറ്റാമിന്‍ ഡി: വൃക്കയില്‍ കല്ല്
അശ്വഗന്ധ: കരള്‍ രോഗം, തൈറോയിഡ് ഹോര്‍മോണ്‍ വര്‍ധിക്കല്‍ എന്നിവയുണ്ടാകും
മീനെണ്ണ: രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കും, രക്തത്തിന്റെ കട്ടി കറയും, വയറെരിച്ചില്‍ എന്നിവ അനുഭവപ്പെടുമെന്നും ഡോ. സൂദ് വിവരിച്ചു. സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ മറ്റ് മരുന്നുകളുമായി അത് പ്രതിപ്രവര്‍ത്തിക്കുമോയെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
New Delhi,New Delhi,Delhi
May 29, 2025 10:09 PM IST
മരുന്നായി കഴിക്കുന്ന അശ്വഗന്ധ കരള്‍ രോഗത്തിന് കാരണമാകുമോ? സപ്ലിമെന്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടര്‍