കാസർഗോഡ് സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച പ്ലസ് വൺ വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി | Plus one student attacked in Kasaragod allegedly for not smoking cigarette
Last Updated:
സ്കൂളിനു സമീപത്തുള്ള പള്ളിയുടെ അടുത്തുള്ള ഷെഡ്ഡിൽ വച്ചാണ് സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചതെന്നാണ് പരാതി
കാസർഗോഡ്: സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച പ്ലസ് വൺ വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. നീലേശ്വരം കോട്ടപ്പുറം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്. അൻവർ, ഗാനി, റിഷി എന്നിവരെയും കണ്ടാൽ തിരിച്ചറിയാവുന്ന നാലുപേർക്കെതിരെയുമാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സ്കൂളിനു സമീപത്തുള്ള പള്ളിയുടെ അടുത്തുള്ള ഷെഡ്ഡിൽ വച്ചാണ് പരാതിക്കാരനെ സിഗരറ്റ് വലിപ്പിക്കുവാൻ നിർബന്ധിച്ചതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു. പരാതിക്കാരൻ ഇത് നിഷേധിച്ചു. ഏഴംഗ സംഘം തന്നെ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്നാണ് കേസ്.
Kozhikode,Kerala
July 05, 2025 1:34 PM IST