കേരള ക്രിക്കറ്റ് ലീഗ്: സഞ്ജുവിനെ റെക്കോഡ് തുകയ്ക്ക് വാങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ടീമിൽ സഹോദരൻ സാലി സാംസണും Kerala Cricket League Kochi Blue Tigers buy Sanju Samson for record fee brother Saly Samson also in the team
Last Updated:
തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയർത്തിയ കടുത്ത മത്സരത്തെ അതിജീവിച്ചാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. മൂന്നു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സഞ്ജുവിനെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സ്വന്തമാക്കിയത്. സഞ്ജുവിന് വേണ്ടി തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയർത്തിയ കടുത്ത മത്സരത്തെ അതിജീവിച്ചാണ് കൊച്ചി താരത്തെസ്വന്തമാക്കിയത്.
കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക ഇതുവരെ എം.എസ്. അഖിലിന്റെ പേരിലായിരുന്നു. കഴിഞ്ഞ സീസണില്‍ 7.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് അഖിലിനെ സ്വന്തമാക്കിയത്. ഇത്തവണ കൊല്ലം ഏരീസ് 8.40 ലക്ഷം രൂപയ്ക്കാണ് അഖിലിനെ സ്വന്തമാക്കിയത്.
അതേസമയം സഞ്ജുവിന്റെ മൂത്ത സഹോദരനായ സാലി സാസംണെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. അടിസ്ഥാനവിലയായ 75,000 രൂപയ്ക്കാണ് സാലിയെ കൊച്ചി വാങ്ങിയത്.കഴിഞ്ഞ സീസണിലും കൊച്ചി ടീമിലായിരുന്നു സാലി സാംസൺ.
Thiruvananthapuram,Kerala
July 05, 2025 6:35 PM IST
കേരള ക്രിക്കറ്റ് ലീഗ്: സഞ്ജുവിനെ റെക്കോഡ് തുകയ്ക്ക് വാങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ടീമിൽ സഹോദരൻ സാലി സാംസണും