Leading News Portal in Kerala

Jio| സ്വതന്ത്ര 5ജി ലഭ്യത; ജിയോയുടെ കരുത്തില്‍ മുന്നേറി ഇന്ത്യ: ഊക്ക്‌ല റിപ്പോര്‍ട്ട്| reliance jio delivered fatest 5g sa speeds globally in q4 ookla report


Last Updated:

2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തെ കണക്കനുസരിച്ച് 170 മില്യണ്‍ 5ജി ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്

News18News18
News18

മുംബൈ: 2024 രണ്ടാം സാമ്പത്തിക പാദത്തില്‍ 5ജി സ്റ്റാന്‍ഡ് എലോണ്‍ (എസ്എ) ലഭ്യതയില്‍ വന്‍ മുന്നേറ്റം നടത്തി ഇന്ത്യ. ഇന്ത്യയിലെ 5ജി എസ്എ ലഭ്യത 52 ശതമാനത്തിലേക്കാണ് എത്തിയിരിക്കുന്നതെന്ന് പുതിയ ഊക്ക്‌ല റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള 4ജി ശൃംഖലകളെ ആശ്രയിക്കാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന 5ജി ശൃംഖല എന്നതാണ് 5ജി സ്റ്റാന്‍ഡ് എലോണ്‍ എസ്എ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതായത് തനതായ 5ജി മുന്നേറ്റത്തില്‍ അതിവേഗമാണ് ഇന്ത്യയും ജിയോയും കുതിക്കുന്നത്. റിലയന്‍സ് ജിയോയുടെ നെറ്റ്വര്‍ക്ക് വിപുലീകരണമാണ് ഇന്ത്യയില്‍ 5ജി എസ്എ ലഭ്യത 52 ശതമാനത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായതെന്നാണ് വിലയിരുത്തല്‍.

ആഗോള 5ജി എസ്എ ലഭ്യതയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഊക്ക്‌ലയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 5ജി ഡിവൈസുകള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന സമയത്തിന്റെ 52 ശതമാനവും 5ജി ശൃംഖല ലഭ്യമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ മുകേഷ് അംബാനി നയിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമായ ജിയോ 170 മില്യണ്‍ 5ജി ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5ജി സേവനങ്ങള്‍ രാജ്യമൊട്ടാകെ ലഭ്യമായിത്തുടങ്ങിയതോടെ കൂടുതല്‍ ഉപയോക്താക്കള്‍ 5ജിയിലേക്ക് ചേക്കേറുന്നതാണ് ദൃശ്യമാകുന്നത്.

രാജ്യത്താകമാനം 5ജി സേവനങ്ങള്‍ ലഭ്യമാകുന്നത് 5ജി ഡിവൈസുകളുടെ വര്‍ധനയ്ക്ക് വഴിവെച്ചിട്ടുണ്ട്. ജിയോ 5ജി സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 2024 ഡിസംബറിലാണ് 170 മില്യണ്‍ പിന്നിട്ടത്. നിലവില്‍ റിലയന്‍സ് ജിയോയുടെ ശൃംഖലയിലെ ഡാറ്റ ട്രാഫിക്കില്‍ നല്ലൊരു ശതമാനവും വിഹിതവും കൈയാളുന്നത് 5ജിയാണ്. ജിയോയുടെ അത്യാധുനിക 5ജി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ സാധ്യമാക്കുന്നു. മികച്ച മൊബൈല്‍ അനുഭവം നല്‍കുകയും ചെയ്യുന്നു.