Leading News Portal in Kerala

America Party ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തിനിടെ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു|Elon Musk Launches New Political Party Officially named as America Party


Last Updated:

സ്വാതന്ത്ര്യം തിരികെ നൽകുന്നതിനായി ‘അമേരിക്ക പാർട്ടി’ രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് മസ്ക് എക്സിൽ കുറിച്ചു

News18News18
News18

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസത്തിനിടെ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘അമേരിക്ക പാർട്ടി’ എന്നാണ് മസ്ക് തന്റെ പുതിയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു.

2024 യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ധാതാവായിരുന്നു മസ്‌ക്. പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്ക് യുഎസ് രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. യുഎസില്‍ നികുതിയും ചെലവു ചുരുക്കലും ഉള്‍ക്കൊള്ളുന്നതാണ് വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ.

അതേസമയം, അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സർവേ മസ്ക് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. ഈ സർവേയ്ക്ക് ഏകദേശം 1.2 ദശലക്ഷത്തിലധികം പ്രതികരണങ്ങൾ ആണ് ലഭിച്ചത്. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം. മസ്കിന്റെ മറ്റൊരു പോസ്റ്റിൽ ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് നാം ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫെഡറൽ സർക്കാരിൽ നിന്ന് മസ്‌കിന്റെ കമ്പനികൾക്ക് ലഭിക്കുന്ന കോടിക്കണക്കിന് ഡോളർ സബ്‌സിഡികൾ നിർത്തലാകുമെന്നും മസ്കിനെ യുഎസിൽ നിന്ന് നാടുകടത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.