Leading News Portal in Kerala

ജോ റൂട്ട്‌: ടെസ്റ്റ് ക്രിക്കറ്റില്‍ മിന്നൽ വേഗതയില്‍ 13,000 റണ്‍സ് കടക്കുന്ന ആദ്യ ബാറ്റ്‌സ്മാൻ Englands Joe Root Becomes Fastest Batter In The World To Score 13000 Runs In Test cricket


Last Updated:

ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസിന്റെ റെക്കോഡാണ് ജോ റൂട്ട് തകര്‍ത്തത്

ജോ റൂട്ട് (ചിത്രം കടപ്പാട്: AFP)ജോ റൂട്ട് (ചിത്രം കടപ്പാട്: AFP)
ജോ റൂട്ട് (ചിത്രം കടപ്പാട്: AFP)

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. നോട്ടിംഗ്ഹാമില്‍ സിംബാബ്‌വെയ്‌ക്കെതിരേ നടക്കുന്ന ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തിന്റെ മൂന്നാമത്തെ സെഷനിലാണ് 13,000 റണ്‍സ് എന്ന ചരിത്ര നേട്ടം  ജോ റൂട്ട് സ്വന്തമാക്കിയത്. നോട്ടിംഗ് ഹാമില്‍ ഇപ്പോള്‍ നടക്കുന്ന മത്സരം ജോ റൂട്ടിന്റെ 153-ാമത്തെ ടെസ്റ്റ് മത്സരമാണ്.

13,000 റണ്‍സ് തികയ്ക്കാന്‍ സിംബാബ്‌വെയ്‌ക്കെതിരെയുള്ള മത്സരത്തില്‍ അദ്ദേഹത്തിന് 28 റണ്‍സ് ആവശ്യമായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സില്‍ സിംബാവെയുടെ വിക്ടര്‍ നയോച്ചി എറിഞ്ഞ 80-ാം ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ എടുത്താണ് അദ്ദേഹം നേട്ടം കരസ്ഥമാക്കിയത്.

ഇതോടെ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസിന്റെ റെക്കോഡാണ് റൂട്ട് തകര്‍ത്തത്. 159ാമത്തെ മത്സരത്തിലാണ് കാലിസ് ഈ നേട്ടം സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 13,000 റണ്‍സ് എടുത്തവര്‍(മത്സരങ്ങള്‍)

  • ജോ റൂട്ട് (ഇംഗ്ലണ്ട്) – 153*
  • ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക) – 159
  • രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) – 160
  • റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ) – 162
  • സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ) – 163

ഇന്നിംഗസുകളുടെ കാര്യം പരിഗണിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ വേഗതയിൽ 13,000 റൺസ് എടുത്ത ബാറ്റ്‌സ്മാനാണ് റൂട്ട്.

ഇന്നിംഗ്‌സ് കണക്കാക്കുമ്പോള്‍ ഏറ്റവും വേഗതയില്‍ 13000 റണ്‍സ് എടുത്ത താരങ്ങള്‍

  • സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ) – 266
  • ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക) – 269
  • റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ) – 275
  • രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) – 277
  • ജോ റൂട്ട് (ഇംഗ്ലണ്ട്) – 279*

ടെസ്റ്റ് ക്രിക്കറ്റില്‍ 13,000 റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലീഷ് ബാറ്ററും ലോകത്തെ അഞ്ചാമത്തെ ബാറ്ററുമാണ് റൂട്ട്. 2012 ഡിസംബര്‍ 13ന് നാഗ്പൂരില്‍ ഇന്ത്യക്കെതിരായണ് മുന്‍ ഇംഗ്ലണ്ട് കാപ്റ്റന്‍ കൂടിയായ റൂട്ട് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ എന്ന നേട്ടവും സ്വന്തമാക്കി.

ഓസ്‌ട്രേലിയയ്ക്കും ഇന്ത്യയ്ക്കുമെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ 2000ലധികം റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയ്‌ക്കെതിരേ 1000ലധികം റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.