അമേരിക്കയിലെ ഏറ്റവും വലിയ പ്രളയത്തിൽ മരണം 43 ആയി;15 പേരും കുട്ടികൾ | 15 Childrenamong 43 Dead as texas-flash-flood
Last Updated:
പ്രളയം ഭയപ്പെടുത്തിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 43 ആയി ഉയർന്നു. മരിച്ചവരിൽ 15 പേരും പെൺകുട്ടികളെന്ന് റിപ്പോർട്ട്. ടെക്സസിൽ വേനൽകാല ക്യാമ്പിനെത്തിയ 27 പെൺകുട്ടികളെ ഇനിയും കണ്ടെത്താനായില്ലെന്നും റിപ്പോർട്ട്.
അമേരിക്കയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സമയം വർധിക്കുന്നതോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞുവരികയാണ്. വെള്ളപ്പൊക്കത്തിൽ തകർന്ന മരങ്ങൾ, മറിഞ്ഞുവീണ കാറുകൾ, ചെളി നിറഞ്ഞ അവശിഷ്ടങ്ങൾ എന്നിവയ്ക്കിടയിൽ ഇപ്പോഴും തിരച്ചിൽ നടക്കുകയാണ്.
ടെക്സസിൽ വെള്ളിയാഴ്‌ച പുലർച്ചെ തുടങ്ങിയ മഴയിൽ 45 മിനിറ്റിനുള്ളിൽ 26 അടി (8 മീറ്റർ) വെളളം ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി വീടുകളും വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. മഴയെ തുടർന്ന്, ഗ്വാഡലൂപ്പേ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് പ്രളയത്തിന് കാരണമായത്.
ഗ്വാഡലൂപ്പേ നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യ സംഭവമാണ്. പ്രളയം ഭയപ്പെടുത്തിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തിരുന്നു. ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Deeply saddened to learn about loss of lives, especially children in the devastating floods in Texas. Our condolences to the US Government and the bereaved families.
— Narendra Modi (@narendramodi) July 5, 2025
ടെക്സസിലെ പ്രളയ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘ടെക്സസിലെ വിനാശകരമായ വെള്ളപ്പൊക്കത്തിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടു. പ്രത്യേകിച്ച് കുട്ടികൾ നഷ്ടപ്പെട്ടത് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. യുഎസ് ഗവൺമെന്റിനും അവരുടെ ദുഃഖിതരായ കുടുംബങ്ങൾക്കും’ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നുവെന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
July 06, 2025 8:57 AM IST