പല ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും ആസ്തി കോടികളാണ്. സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയ വമ്പന്മാരെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് കളിക്കാരനായി മാറിയിരിക്കുന്നത് മറ്റൊരു താരമാണ്. അജയ് ജഡേജ (Ajay Jadeja) എന്ന പേര് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തെ തിച്ചറിയാത്തവർ ചുരുക്കമായിരിക്കും. 1,400 കോടിയിലധികം ആസ്തിയുള്ള ക്രിക്കറ്റ് താരമാണ് അജയ് ജഡേജ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് അജയ് ജഡേജ. എന്നിരുന്നാലും, 54 കാരനായ ജഡേജ വീണ്ടും തന്റെ വൻ സ്വത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടുകയാണ്. ഇന്ന് മുതൽ അദ്ദേഹം പ്രതിദിനം ഒരു കോടി രൂപ ചെലവഴിച്ചാൽ പാപ്പരാകാൻ ഏകദേശം 4 വർഷമെടുക്കും.