സനാതന ധർമ്മം പഠിപ്പിക്കുന്നതിന് ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ | Govdernor Rajendra Vishwanath Arlekar says schools should be established in temples to teach sanatana dharma
Last Updated:
ക്ഷേത്രങ്ങളിൽ ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും ഗവർണർ പറഞ്ഞു
കണ്ണൂർ: സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. സനാതന ധർമ്മം വരും തലമുറയെ പഠിപ്പിക്കണമെന്ന് ഗവർണർ പറഞ്ഞു. ഒപ്പം ക്ഷേത്രങ്ങളിൽ ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും ഗവർണർ വ്യക്തമാക്കി.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീർ മുതൽ കന്യാകുമാരി വരെ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നു. ധര്‍മ്മം എല്ലാവരും ചെയ്യേണ്ട കടമയാണ്, സനാതന ധര്‍മം മതമല്ല പഠിപ്പിക്കുന്നത്. ധര്‍മ്മം ഒരു മതം മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും എല്ലാവരും ചെയ്യേണ്ട കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്കൂളുകളും ഗോശാലകളും നിർമിക്കാൻ മുൻകൈ എടുക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
July 06, 2025 3:02 PM IST
സനാതന ധർമ്മം പഠിപ്പിക്കുന്നതിന് ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍