Leading News Portal in Kerala

കൊല്ലത്ത് മൂന്ന് മാസം മുമ്പ് ബന്ധുവിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ മർദിച്ചയാൾ അറസ്റ്റിൽ Man arrested for assault on young man in Kollam allegedly for filming his relative on mobile phone


Last Updated:

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്

പ്രതി അഖിൽപ്രതി അഖിൽ
പ്രതി അഖിൽ

കൊല്ലം: ബന്ധുവിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ചയാളെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ പ്ലാച്ചേരി അഖിൽ ഭവനിൽ അഖിൽ (28) ആണ് അറസ്റ്റിലായത്. പുനലൂരിലെ ഒരു പമ്പിൽ വച്ചായിരുന്നു മർദനം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. രാജേഷ് എന്ന യുവാവിനാണ് മർദനമേറ്റത്. മൂന്ന് മാസങ്ങൾക്ക് മുൻപ് അഖിലിൻ്റെ ബന്ധുവിൻ്റെ ദൃശ്യങ്ങൾ രാജേഷ് മൊബൈൽ ഫോണിൽ പകർത്തിയെന്ന് പ്രതി കരുതിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ രണ്ടാം തീയതി വൈകിട്ട് ആറ് മണിയോടുകൂടി പുനലൂരിലുള്ള പെട്രോൾ പമ്പിൽ വെച്ച് അഖിൽ രാജേഷിനെ മൃഗീയമായി മർദിക്കുകയായിരുന്നു. മർദനത്തിൽ രാജേഷിന് മുഖത്തും, തലയ്ക്കും, നെഞ്ചിലും സാരമായി പരിക്കേറ്റു. പുനലൂർ ടി.ബി. ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി അഖിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കൊല്ലത്ത് മൂന്ന് മാസം മുമ്പ് ബന്ധുവിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് യുവാവിനെ മർദിച്ചയാൾ അറസ്റ്റിൽ