Last Updated:
തടസ്സമില്ലാത്ത സേവനങ്ങളോടൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് റെയില്‍വേ ബോര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന ആപ്ലിക്കേഷന്‍ പരീക്ഷണാർത്ഥം റെയില്‍വെ മന്ത്രാലയം പുറത്തിറക്കി. സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിരിക്കുന്നത്.
തടസ്സമില്ലാത്ത സേവനങ്ങളോടൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളതെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മോഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും വെള്ളിയാഴ്ച്ചയോടെയാണ് ലഭ്യമായിത്തുടങ്ങിയത്. പരീക്ഷണാർത്ഥം പുറത്തിറക്കിയതിനാൽ തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നവരുടെ എണ്ണത്തിന് പരിധിനിശ്ചയിച്ചിട്ടുണ്ട്.
സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ഈ സൂപ്പര്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. ഇത് ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ പുറത്തിറക്കും.
ആപ്പിന്റെ സവിശേഷത
സൂപ്പര്‍ ആപ്പിലും റെയില്‍വേയുടെ നിലവിലുള്ള ആപ്പുകളായ ഐആര്‍സിടിസി റെയില്‍കണക്ട്, യുടിഎസ് തുടങ്ങിയവയില്‍ ഒറ്റ സൈന്‍ ഇന്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാനാകും.
നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ട്രെയിന്‍ റണ്ണിങ് സ്റ്റാറ്റസ് അറിയുന്നതും മറ്റു സേവനങ്ങളും വെവ്വേറെ ആപ്പുകള്‍ വഴിയാണ് നടത്തിവരുന്നത്. ഇവയെല്ലാം ഇനി സൂപ്പര്‍ ആപ്പ് എന്ന ഒറ്റ ആപ്പിലൂടെ സാധ്യമാകും.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒന്നിലധികം ലോഗിന്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍, ഒരു m-PIN അല്ലെങ്കില്‍ ബയോമെട്രിക് ഓതെന്റികേഷനോ ഉപയോഗിച്ച് ആപ്പ് പിന്നീട് ആക്സസ് ചെയ്യാന്‍ കഴിയും.
New Delhi,Delhi
February 02, 2025 9:51 AM IST