Guinness Pakru | നായകനായി ഗിന്നസ് പക്രു, കൂടെ ടിനി ടോമും; ‘916 കുഞ്ഞൂട്ടൻ’ ടൈറ്റിൽ പ്രഖ്യാപനം മോഹൻലാൽ നിർവഹിച്ചു
Last Updated:
കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലോക്കേഷനുകളാകും
ഗിന്നസ് പക്രുവിനെ നായകനാക്കി മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാകേഷ് സുബ്രമണ്യൻ നിർമ്മിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ പ്രകാശനം ചെയ്തു. ഗിന്നസ് പക്രുവിന്റെ കൂടെ ടിനി ടോം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന് ചിത്രത്തിന്റെ ചിത്രീകരണം വിജയദശമി ദിനത്തിൽ ഒക്ടോബർ 24-ന് കൊടുങ്ങല്ലൂരിൽ ആരംഭിക്കും.
തമിഴ് സിനിമയിലെ സംവിധായകരായ ലിങ്കുസ്വാമി, മുരുകദാസ്, മജീദ്, വടിവുടയാൻ, വിൻസെന്റ് ശെൾവ തുടങ്ങിയവരുടെ സഹ സംവിധായകനായി 20 വർഷമായി പ്രവർത്തിച്ച മലയാളിയായ ആര്യൻ വിജയ്, കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രധാന്യം നൽകി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ’.
കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലോക്കേഷനാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തമിഴ് തെലുങ്ക് സിനിമകളിലെ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി നിർവ്വഹിക്കുന്നു. അജീഷ് ദാസ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു.
എഡിറ്റർ- അഖിലേഷ് മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പാസ്ക്കൽ ഏട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, കല- പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, സ്റ്റിൽസ്- ഗിരി ശങ്കർ, ഡിസൈൻ- കോളിൻസ് ലിയോഫിൽ, കൊറിയോഗ്രാഫി- പോപ്പി, ആക്ഷൻ- ഫീനിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി മാത്യുസ്, അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- ഷിന്റോ ഇരിങ്ങാലക്കുട, പി.ആർ.ഒ.-എ.എസ്. ദിനേശ്.
Summary: Guinness Pakru Tini Tom movie named 916 Kunjoottan
Thiruvananthapuram,Kerala
October 24, 2023 9:04 AM IST
Guinness Pakru | നായകനായി ഗിന്നസ് പക്രു, കൂടെ ടിനി ടോമും; ‘916 കുഞ്ഞൂട്ടൻ’ ടൈറ്റിൽ പ്രഖ്യാപനം മോഹൻലാൽ നിർവഹിച്ചു