Leading News Portal in Kerala

രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ ഇന്ത്യയെ ഡിക്ളയർ ചെയ്ത് തിരികെ വിളിച്ചത്; നൈക്കിയുടെ വസ്ത്രം പാരയാകുമോ captain Shubman Gills declaration of team India in the second Test Will Nikes vest be problem 


Last Updated:

രണ്ടാം ഇന്നിംഗ്‌സിലെ 83-ാം ഓവറിലാണ് ഗിൽ തന്റെ കറുത്ത നൈക്കി ജാക്കറ്റിൽ വന്ന് ടീമിനെ തിരികെ വിളിച്ചത്

News18News18
News18

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ തകർപ്പൻ വിജയമാണ് ഇന്ത്യ ഇംഗ്ളണ്ടിനെതിരെ എജ്ബാസ്റ്റണിൽ നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി.മത്സരത്തിൽ രണ്ടാം ഇന്നിംഗ്സ് ഇന്ത്യ ഡിക്സയർ ചെയ്തിരുന്നു. എന്നാൽ ടീമിനെ തിരികെ വിളിക്കുമ്പോൾ ശുഭ്മാൻ ഗിൽ ധരിച്ചിരുന്ന നൈക്കി എന്ന ബ്രാൻഡിന്റെ വസ്ത്രമാണ് അദ്ദേഹത്തിനും ബിസിസിഐക്കും പാരയാകുമോ എന്ന് ക്രിക്കറ്റ് ആരാധക ലോകം ഒന്നടങ്കം ചോദിക്കുന്നത്.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ 83-ാം ഓവറിലായിരുന്നു ശുഭ്മാൻ ഗിൽ ടീം ഇന്ത്യയെ തിരികെ വിളിച്ചത്. മത്സരം അവസാനിക്കാൻ മൂന്ന് സെഷനുകൾ മാത്രമായിരുന്നു ബാക്കി. എന്നാൽ ഡ്രിങ്ക്‌സ് ബ്രേക്ക് വിളിച്ചയുടനെ, ഗിൽ തന്റെ കറുത്ത നൈക്കി ജാക്കറ്റിൽ പ്രത്യക്ഷപ്പെട്ട് വാഷിംഗ്ടൺ സുന്ദറിനെയും രവീന്ദ്ര ജഡേജയെയും തിരികെ വിളിക്കുകയായിരുന്നു.

ഗിൽ ധരിച്ചിരുന്ന നൈക്കി വെസ്റ്റ് തന്നെയാണ് ചർച്ചകൾക്ക് കാരണം.നൈക്കിയുടെ  എതിരാളിയായ അഡിഡാസുമായി ബിസിസിഐക്ക് 2028 മാർച്ച് വരെ കരാറുണ്ട്. കരാർ പ്രകാരം എല്ലാ ഫോർമാറ്റുകളിലും പുരുഷ, വനിതാ, യൂത്ത് ടീമുകൾ അഡിഡാസിന്റെ കിറ്റുകൾ വേണം ഉപയോഗിക്കാൻ.ശുഭ്മാൻ ഗിൽ നൈക്കിയുടെ വസത്രം ധരിച്ചെത്തിയത് കരാർ ലംഘനമെന്നാണ് വിദഗ്ധരടക്കം ചൂണ്ടിക്കാണിക്കുന്നത്.

സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ് നടക്കുന്നത്. “ഇന്ത്യൻ ടീമിന്റെ ബ്രാൻഡ് അംബാസഡർ അഡിഡാസ് ആയിരിക്കെ നൈക്ക് ഉപയോഗിക്കുന്നു. ഗില്ലിന്റ പ്രവർത്തിയിൽ ലജ്ജ തോനുന്നു ബിസിസിഐ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും” ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു. ഗില്ലിന് ഉപരോധവും മുന്നറിയിപ്പും ഉണ്ടായെക്കാമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

2023 ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീം അവരുടെ പുതിയ കിറ്റുകൾ അവതരിപ്പിച്ചതോടെയാണ് ബിസിസിഐ അഡിഡാസുമായുള്ള പങ്കാളിത്തം ആരംഭിച്ചത്. ഒരു മത്സരത്തിന് 75 ലക്ഷം രൂപയാണ് കരാർ പ്രകാരമുളളത്. കരാറിന്റെ മൊത്തം മൂല്യം250 മുതൽ 300 കോടി രൂപ വരെയാകുമെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, ഗിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നൈക്കിയുടെ ബ്രാൻഡ് അംബാസഡറാണ്. കോടിക്കണക്കിന് രൂപയുടേതാണ് കരാറെന്നാണ് വിവരം