ഷെഫ് രായേഷിനൊപ്പം നാടൻ ഹോട്ടലിന്റെ അടുക്കളയിൽ ലുങ്കി മടക്കിക്കുത്തി ഷെഫ് പിള്ള; രസം നിറഞ്ഞ ടീസറുമായി ‘ചീനാ ട്രോഫി’
പുഴയും, പാടവും ഒക്കെയുള്ള ഒരു തനി നാട്ടുമ്പുറത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ കുറച്ചു പേരുടെ തികച്ചും റിയലിസ്റ്റിക്കായ ജീവിതമാണ് ചിത്രം പറയുന്നത്. ആരെയും ആകർഷിക്കുന്ന രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കി ജീവിക്കുന്ന സാധാരണക്കാർ ഇത്തരം പ്രദേശങ്ങളിലുണ്ട്. അത്തരക്കാരുടെ ഇടയിലെ ഒരു കഥാപാത്രമാണ് രാജേഷ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം ധ്യാൻ ശ്രീനിവാസനാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷെങ് എന്ന ചൈനാക്കാരി ഈ നാട്ടിലെത്തുന്നു.
ഷെങ്ങിൻ്റെ കടന്നുവരവ് ഗ്രാമത്തിൻ്റെ തന്നെ താളം തെറ്റിച്ചു. ഷെങ് ആരാണ്? ഈ നാട്ടിലേക്കുള്ള വരവിൻ്റെ ഉദ്ദേശ്യമെന്ത്? തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ തനി നാടൻ കഥാപാത്രങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നു.
ജോണി ആൻ്റണി, ജാഫർ ഇടുക്കി, സുനിൽ ബാബു, ഉഷ, പൊന്നമ്മ ബാബു, റോയ്, ലിജോ, ആലീസ് പോൾ എന്നിവരും പ്രധാന താരങ്ങളാണ്. പുതുമുഖം ദേവിക രമേശാണ് നായിക. കെൻകിസിർദോയാണ് ചൈനാക്കാരിയായി അഭിനയിക്കുന്നത്.
ഗാനങ്ങൾ -അനിൽ ലാൽ, സംഗീതം – സൂരജ് സന്തോഷ്, വർക്കി;
ഛായാഗ്രഹണം – സന്തോഷ് അണിമ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം,
കലാസംവിധാനം -അസീസ് കതവാരക്കുണ്ട്, മേക്കപ്പ് – അമൽ ചന്ദ്ര, കോസ്റ്റിയൂം ഡിസൈൻ – ശരണ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ് എസ്. നായർ, പ്രൊഡക്ഷൻ മാനേജേഴ്സ് – ആൻ്റണി, അതുൽ; പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് മുഹമ്മദ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.-
വാഴൂർ ജോസ്.
Thiruvananthapuram,Kerala
October 21, 2023 1:19 PM IST
ഷെഫ് രായേഷിനൊപ്പം നാടൻ ഹോട്ടലിന്റെ അടുക്കളയിൽ ലുങ്കി മടക്കിക്കുത്തി ഷെഫ് പിള്ള; രസം നിറഞ്ഞ ടീസറുമായി ‘ചീനാ ട്രോഫി’