Leading News Portal in Kerala

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിരോധനം  Pakistani cricketers Instagram accounts banned in India


Last Updated:

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയായാണ് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിരോധിച്ചത്

News18News18
News18

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിരോധനം. പാക് താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് കേന്ദ്ര സർക്കാർ സർക്കാർ വെള്ളിയാഴ്ച (മെയ് 2) നിരോധിച്ചത്.ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരേ ഇന്ത്യ കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയായാണിത്.പാരീസ് ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് അർഷാദ് നദീമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഇന്ത്യയിൽ നിരോധിച്ചിരുന്നു

അതേസമയം മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാഹിദ് അഫ്രീദിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോഴും സജീവമാണ്. പഹൽഗാം ആക്രമണം തടയാൻ കഴിയാത്ത ഇന്ത്യൻ സൈന്യം കഴിവുകെട്ടവരാണെന്ന് അഫ്രീദി വിമർശിച്ചിരുന്നു. സംഭവിക്കുന്ന എല്ലാത്തിനും പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്കിന് തെളിവ് ആവശ്യപ്പെട്ട അഫ്രീദി, സംഭവത്തെക്കുറിച്ചുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗിനെ രൂക്ഷമായി വിമർശിച്ചു.

നേരത്തേ, മുന്‍താരങ്ങളായ ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീദി, ബാസിത് അലി എന്നിവരുടെ യുട്യൂബ് ചാനലുകളും വിദ്വേഷ ഉള്ളടക്കം പ്രചരിപ്പിച്ചതിന് മറ്റ് 16 പാക് യൂട്യൂബ് ചാനലുകൾക്കും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.