Leading News Portal in Kerala

മകൻ്റെ വായ്പയുടെ പലിശ അടവ് മുടങ്ങിയതിന് 71-കാരനായ പിതാവിനേ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച 5 പേർ അറസ്റ്റിൽ|father kidnapped fingers chopped for his son failed to pay loan in chennai 5 arrested


Last Updated:

മകൻ ബിസിനസ്സ് വികസിപ്പിക്കുന്നതിനായി എടുത്ത വായ്പയുടെ തിരിച്ചടവാണ് മുടങ്ങിയത്

News18News18
News18

ചെന്നൈ: മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങിയതിനെ തുടർന്ന് 71-കാരനായ പിതാവിനെ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കടലൂർ സ്വദേശി നടരാജനാണ് (71) ആക്രമണത്തിൽ പരിക്കേറ്റത്. ശക്തിവേൽ (65), പാണ്ഡ്യൻ (55), പനീർസെൽവം (70), മരിയസെൽവരാജ് (64), ദേവനാഥൻ (60) എന്നിവരെയാണ് കടലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 29 ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പൊലീസ് പറയുന്നതനുസരിച്ച് ചിദംബരത്ത് പലചരക്ക് കട നടത്തുന്ന നടരാജന്റെ മകൻ മണികണ്ഠൻ തന്റെ ബിസിനസ്സ് വികസിപ്പിക്കുന്നതിനായി പളനിസാമി എന്ന പണമിടപാടുക്കാരനിൽ നിന്നും 6 ലക്ഷം രൂപ വായ്പ പോലെ വാങ്ങുന്നു. പലിശ പലതവണ തിരിച്ചടക്കാൻ വൈകിയതോടെ പളനിസാമി അച്ഛനെയും മകനെയും ഭീക്ഷണിപ്പെടുത്താൻ തുടങ്ങി. സുരക്ഷയെ ഭയന്ന് മണികണ്ഠനും നടരാജനും വീട്ടിൽ നിന്ന് ഓടിപ്പോയി അയൽനാടായ മയിലാടുതുറൈ ജില്ലയിലെ സിർകാഴിയിൽ അഭയം തേടി.

സംഭവം നടക്കുന്ന ദിവസം ധനകാര്യ സ്ഥാപനവുമായി ബന്ധമുള്ള ഒരു സംഘം ഇരുവരെയും പിന്തുടർന്ന് എത്തുകയും പിതാവിനെ തട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. തുടർന്ന് അക്രമികൾ നടരാജനെ ക്രൂരമായി ഉപദ്രവിക്കുകയും കൈയിലെ രണ്ട് വിരലുകൾ മുറിച്ച് മാറ്റുകയും ചെയ്തു. നടരാജന്റെ മകളുടെ പ്രതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഉടൻ തന്നെ ഇയാളെ കണ്ടെത്തുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് കുടുതൽ അന്വേഷണം നടത്തി വരികയാണെന്ന് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

മകൻ്റെ വായ്പയുടെ പലിശ അടവ് മുടങ്ങിയതിന് 71-കാരനായ പിതാവിനെതട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച 5 പേർ അറസ്റ്റിൽ