Leading News Portal in Kerala

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ| two held in up for taking minor dalit girl to kerala for religious conversion


Last Updated:

15 വയസുകാരിയെ തൃശൂരിലാണ് എത്തിച്ചത്. ദരിദ്ര കുടുംബങ്ങളിൽപ്പെട്ട പെൺകുട്ടികളെ മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോകുന്ന സംഘടിത റാക്കറ്റിന്റെ ശൃംഖലയെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ്

കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത് (News18Hindi)കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത് (News18Hindi)
കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത് (News18Hindi)

ദളിത് കുടുംബങ്ങളിലെ ദരിദ്ര പെൺകുട്ടികളെ വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയ കേസിൽ ഉൾപ്പെട്ട യുവതി ഉൾപ്പെടെ രണ്ട് പേരെ യുപിയിലെ ഫുൽപൂർ പൊലീസ് അറസ്റ്റ് ചെയ്തു. ലിൽഹട്ട് ഗ്രാമത്തിലെ താമസക്കാരായ കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത്.

ജൂൺ 28 ന് ലിൽഹട്ട് ഗ്രാമത്തിലെ ഗുഡ്ഡി ദേവി എന്ന സ്ത്രീ ഫുൽപൂർ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മെയ് 8 ന് കഹ്കാഷ ബാനോയും മറ്റൊരാളും 15 വയസ്സുള്ള തന്റെ മകളെ പണം നൽകി വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയി എന്നാണ് പരാതി.

“പരാതി ലഭിച്ചപ്പോൾ‌, ഫുൽപൂർ‌ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായ അന്വേഷണം നടത്തി, കഹ്കാഷ ബാനോ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയിരുന്നുവെന്ന് കണ്ടെത്തി” – ഗംഗാ നഗർ ഡിസിപി കുൽദീപ് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

”മെയ് 8 ന് കഹ്കാഷ ബാനോ മുഹമ്മദ് കൈഫിനെ വിളിച്ച് ഇരുവരെയും പ്രയാഗ്‌രാജ് ജംഗ്ഷനിലെത്തിക്കാൻ ആവശ്യപ്പെട്ടു. ആദ്യം ഡൽഹിയിലേക്കും പിന്നീട് കേരളത്തിലേക്കും ട്രെയിനിൽ കയറിയതായും അന്വേഷണത്തിൽ വ്യക്തമായി. മുഹമ്മദ് കൈഫ് പെൺകുട്ടിയോട് മോശമായി പെരുമാറുകയും ഗർഭഛിദ്ര ശ്രമം നടത്തുകയും ചെയ്തുവെന്നും ആരോപണമുണ്ട്,” ഡിസിപി കൂട്ടിച്ചേർത്തു.

തൃശൂരിലെത്തിയ പെൺകുട്ടിയെ മതംമാറാൻ പണം വാഗ്ദാനം ചെയ്തു.  ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘമാണ് പിന്നിലെന്ന് പെൺകുട്ടിക്ക് ബോധ്യപ്പെട്ടു. ഇതിനിടെ പെൺകുട്ടി അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. പൊലീസിനെ സമീപിച്ച് ദുരിതങ്ങൾ വിവരിച്ചു. തുടർന്ന് പൊലീല് പ്രയാഗ്‌രാജിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. പെൺകുട്ടിയെ തൃശൂരിലെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്തു.

കുടുംബാംഗങ്ങൾ എത്തി പെൺകുട്ടിയെ പ്രയാഗ്‌രാജിലേക്ക് തിരികെ കൊണ്ടുവന്നു. അതേസമയം, ദരിദ്രരായ ദളിത് പെൺകുട്ടികളെ വശീകരിച്ച് കേരളത്തിലേക്ക് മതപരിവർത്തനത്തിനായി കൊണ്ടുപോകുന്ന റാക്കറ്റിനെ തകർക്കാൻ മൂന്ന് പൊലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു.

ദരിദ്ര കുടുംബങ്ങളിൽപ്പെട്ട പെൺകുട്ടികളെ മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോകുന്ന സംഘടിത റാക്കറ്റിന്റെ ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Phulpur police arrested two persons including a woman allegedly involved in enticing poor girls from Dalit families and further taking them to Kerala for religious conversion. The arrested persons were identified as Kahkasha Bano (19) and Mohd Kaif (25), residents of Lilhat village.