RBI Cuts Repo Rate: പുതിയ റിപ്പോ നിരക്ക് 5.50%; പലിശയിൽ വൻ ഇളവ് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്| RBI Cuts Repo Rate By 50 bps Home Personal Loan EMIs May Come Down
സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് 5.25 ശതമാനം, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ് 5.75 ശതമാനം എന്നിങ്ങനെയാണ്. നടപ്പ് സാമ്പത്തിക വർഷത്തെ റിയൽ ജിഡിപി പ്രൊജക്ഷൻ 6.5 ശതമാനം എന്ന നിലയിൽ മാറ്റമില്ലാതെ നില നിർത്തി. വിപണിയിൽ പണ ലഭ്യത ഉറപ്പാക്കുന്നതിനായി കരുതൽ ധന അനുപാതം ഒരു ശതമാനം കുറച്ചിട്ടുണ്ട്. നിലവിലെ നാല് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായിട്ടാണ് താഴ്ത്തിയത്. നാല് ഘട്ടമായിട്ടാണ് ഇത് നടപ്പാക്കുക.
ഇക്കഴിഞ്ഞ ഏപ്രിലിൽ, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പണ നയം പലിശ നിരക്കുകളിൽ 25 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തിയിരുന്നു. ഇത്തവണയും ആർബിഐ 25 ബേസിസ് പോയിന്റുകളുടെ കുറവ് വരുത്തുമെന്നായിരുന്നു വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മൂന്ന് തവണയായി പലിശ നിരക്കുകളിൽ 1 ശതമാനം കുറവാണ് ആർബിഐ വരുത്തിയിരിക്കുന്നത്.
ഉദാഹരണം: 8.70% പലിശ നിരക്കിൽ 30 വർഷത്തത്തെ കാലയളവിൽ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ ഭവനവായ്പ.
നിലവിലെ ഇഎംഐ: 39,136 രൂപ
പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറഞ്ഞ് 8.20% ആയി
പുതിയ ഇഎംഐ: 37,346 രൂപ
പ്രതിമാസ സമ്പാദ്യം: 1,790 രൂപ
വാർഷിക സമ്പാദ്യം: 21,480 രൂപ
30 വർഷത്തെ കാലയളവിൽ, ചെറിയ പ്രതിമാസ സമ്പാദ്യം പോലും ലക്ഷക്കണക്കിന് രൂപയായി മാറുന്നു. പ്രതിമാസം 900–1,800 രൂപ ഇപ്പോൾ വലിയതായി തോന്നില്ലെങ്കിലും, അത് യഥാർത്ഥ ദീർഘകാല സാമ്പത്തിക ആശ്വാസം നൽകുന്നു.
ഉദാഹരണം: 5 വർഷത്തേക്ക് 12% നിരക്കിൽ 5 ലക്ഷം രൂപ വ്യക്തിഗത വായ്പ
നിലവിലെ EMI: 11,122 രൂപ
പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറഞ്ഞ് 11.50% ആയി
പുതിയ EMI: 10,963 രൂപ
പ്രതിമാസ സമ്പാദ്യം: 159 രൂപ
വാർഷിക സമ്പാദ്യം: 1,908 രൂപ
ഇവ ഏകദേശ കണക്കുകളാണ്, EMI-കളിലെ അന്തിമ സമ്പാദ്യം EMI വായ്പ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തിഗത ബാങ്ക് തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.
രാജ്യത്ത് പണപ്പെരുപ്പം സ്ഥിരതയോടെ കുറയുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ നടപടി. സ്റ്റാറ്റിസ്റ്റിക്സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റീടെയിൽ പണപ്പെരുപ്പം 3.16 ശതമാനം എന്ന തോതിലാണ്. തൊട്ടു മുമ്പത്തെ മാർച്ചിൽ ഇത് 3.34 ശതമാനം എന്ന നിലയിലായിരുന്നു.
Summary: Reserve Bank of India announced another reduction in the repo rate by 50 basis points, which is welcome news for those paying Equated Monthly Installments (EMIs).
New Delhi,New Delhi,Delhi
June 06, 2025 12:55 PM IST