മുരിങ്ങയിലയിൽ സിങ്ക്, കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ ബി 1 (തയാമിൻ), മഗ്നീഷ്യം, ബി 2 (റൈബോഫ്ലാവിൻ), ബി 3 (നിയാസിൻ), ബി-6, പൊട്ടാസ്യം, ഫോളേറ്റ്, അസ്കോർബിക് ആസിഡ് (വിറ്റാമിൻ സി), ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ആവശ്യമായ പോഷകങ്ങളാണ്. വലിയ ചിലവുകളൊന്നുമില്ലാതെ വീട്ടിൽ തന്നെ മുരിങ്ങ വളർത്തി ആഹാരത്തിന്റെ ഭാഗമാക്കാവുന്നതേ ഉള്ളു. അതുകൊണ്ട് മുരിങ്ങ വിഭവങ്ങൾ പതിവായി കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ.