‘വെള്ളിയാഴ്ച മത ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നതിന് നിരോധനം’; വ്യാജ പ്രചരണങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി|V sivankutty complaint filed to DGP against false propaganda about Ban on going out of school for religious ceremonies on Friday
Last Updated:
മന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ അടക്കം ചേർത്താണ് വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്ക് സ്കൂളിന്റെ പുറത്തുപോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ ഓഫീസ് ഡിജിപിയ്ക്കാണ് പരാതി നൽകിയത്.
മന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ അടക്കം ചേർത്താണ് വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത്തരത്തിൽ സത്യവിരുദ്ധമായ വാർത്ത പ്രചരിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു.
Thiruvananthapuram,Kerala
July 08, 2025 8:34 PM IST
‘വെള്ളിയാഴ്ച മത ചടങ്ങുകൾക്കായി സ്കൂളിന് പുറത്ത് പോകുന്നതിന് നിരോധനം’; വ്യാജ പ്രചരണങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി