ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബ് ആക്രമണം; ലോകത്ത് മറ്റാർക്കും സാധിക്കാത്തതെന്ന് ട്രംപ്|US air strikes three nuclear sites in Iran donald trump says no one else in the world can do it
Last Updated:
ഇപ്പോൾ സമാധാനത്തിനുള്ള സമയമാണെന്നും ട്രംപ്
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബ് ആക്രമണം. ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ വളരെ വിജയകരമായ ആക്രമണം പൂർത്തിയാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ പ്ലാറ്റ്ഫോം ആയ ട്രൂത്തിൽ കുറിച്ചു.
പുലര്‍ച്ചെയോടെയാണ് അമേരിക്കയുടെ ബി2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇറാനിൽ ബോംബിട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രിയോടെ വിമാനങ്ങള്‍ പസഫികിലെ ഗുവാമിലെത്തിച്ചിരുന്നു. ഇപ്പോൾ എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമാതിർത്തിക്ക് പുറത്താണ്.
പ്രാഥമിക കേന്ദ്രമായ ഫോർഡോയിൽ ബോംബുകൾ വിജയകരമായി തന്നെ വർഷിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുകയാണ്. നമ്മുടെ മഹത്തായ അമേരിക്കൻ യോദ്ധാക്കൾക്ക് അഭിനന്ദനങ്ങളെന്നും ഇറാനെതിരായ ആക്രമണത്തിൽ ട്രംപ്.
ഇത് ചെയ്യാൻ കഴിയുന്ന മറ്റൊരു സൈന്യം ലോകത്തിലില്ല. ഇപ്പോൾ സമാധാനത്തിനുള്ള സമയമാണെന്നും അദ്ദേഹം ട്രൂത്തിൽ കുറിച്ചു. അതേസമയം ഇറാനിൽ യുഎസ് കൂടുതൽ ആക്രമണങ്ങൾ നടത്താൻ നിലവിൽ പദ്ധതിയിടുന്നില്ലെന്നും ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങൾ സിഎൻഎന്നിനോട് പറഞ്ഞു.
New Delhi,Delhi
June 22, 2025 7:08 AM IST
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബ് ആക്രമണം; ലോകത്ത് മറ്റാർക്കും സാധിക്കാത്തതെന്ന് ട്രംപ്