English Premier League | ലിവർപൂളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം Liverpool wins English Premier League title
Last Updated:
ചാമ്പ്യൻമാരായതോടെ ലീഗിൽ 20 കിരീടമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോഡിനൊപ്പം ലിവർപൂളുമെത്തി
ടോട്ടനത്തെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകർത്ത് ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം സ്വന്തമാക്കി ലിവർപൂൾ. നാല് മത്സരങ്ങൾ ശേഷിക്കെയാണ് ലിവർപൂളിന്റെ കിരീട വിജയം.2020നുശേഷം ആദ്യമായാണ് ലിവര്‍പൂൾ പ്രീമിയട ലീഗ് ചാമ്പ്യൻമാരാകുന്നത്.കിരീട നേട്ടത്തോടെ ലീഗിൽ 20 കിരീടമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോഡിനൊപ്പം ലിവർപൂളുമെത്തി. ആഴ്സണൽ 13 തവണയും മാഞ്ചസ്റ്റർ സിറ്റി 10 തവണയും ചാമ്പ്യൻമാരായിട്ടുണ്ട്.
ടോട്ടനെത്തിരെ സമനിലയിൽതളച്ചാൽ പോലും ലിവര്‍പൂളിന് കിരീടം നേടാമായിരുന്നു. ലിവർപൂളിനു വേണ്ടി ലൂയിസ് ഡയസ്, അലക്സിസ് മക് അലിസ്റ്റര്‍, കോഡ് ഗാക്പോ, മുഹമ്മദ് സലാ എന്നിവർ ഗോളുകൾ നേടി. ടോട്ടനം താരം ഡെസ്റ്റിനി ഉഡോഗിയുടെ സെല്‍ഫ് ഗോളായിരുന്നു ലിവർപൂളിന്റെ ഗോളുകളുടെ എണ്ണത്തെ 5 ആക്കി ഉയർത്തിയത്.
ഈ സീസണൽ കളിച്ച 34 മത്സരങ്ങളിൽ 25ലും ലിവർപൂൾ വിജയിച്ചിരുന്നു.ഈ വിജയത്തോടെ ലിവർപൂളിന് 82 പോയിന്റായി. രണ്ട് മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയത്.രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനെക്കാൾ 15 പോയന്റുകൾ മുന്നിലായിരുന്നു ലിവർപൂൾ. ഇതോടെ 4 മത്സരങ്ങൾ ശേഷിക്കെ ലിവർപൂൾ കിരീടമുറപ്പിക്കുകയായിരുന്നു. ഈ സീസണിൽ 80 ഗോളുകളാണ് എതിരാളികളുടെ വലയിലാക്കിയത്. മുഹമ്മദ് സലായാണ് ലിവർപൂളന്റെ ടോപ് സ്കോറർ
New Delhi,Delhi
April 28, 2025 11:13 AM IST