വിമാനത്തിൽ തേങ്ങ കൊണ്ടുപോകാന്‍ യാത്രക്കാരെ അനുവദിക്കാത്തത് എന്തുകൊണ്ട്?| Why passengers are not allowed to carry coconuts on the plane
Last Updated:
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സാധനങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സാധനങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ലഗേജില്‍ എന്തെല്ലാം കൊണ്ടുപോകാമെന്ന കാര്യത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ കൃത്യമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അത്തരത്തില്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയാത്ത ഒരു വസ്തുവാണ് തേങ്ങ. ഉണക്ക തേങ്ങ അഥവാ കൊപ്ര വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കാറില്ല.
വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുടെ കൂട്ടത്തിലാണ് ഉണക്ക തേങ്ങയേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിമാനയാത്രയ്ക്കായുള്ള ലഗേജുകളിലോ ഹാന്‍ഡ് ബാഗുകളിലോ ഇവ കൊണ്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വിശദീകരിച്ചത്.
കൊപ്രയില്‍ ഉയര്‍ന്ന അളവില്‍ എണ്ണയുടെ അംശമുണ്ട്. ഇവ വേഗത്തില്‍ തീപിടിക്കാന്‍ കാരണമാകും. അത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുമെന്നതിനാലാണ് കൊപ്ര വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കാത്തത്. വിമാനത്തില്‍ ഉണക്ക തേങ്ങയ്ക്ക് പകരം കരിക്ക് അനുവദിക്കുമോ എന്നൊരാള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
അതേസമയം തേങ്ങ കഷണങ്ങളാക്കി മുറിച്ച നിലയില്‍ ലഗേജില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് സ്‌പൈസ്‌ജെറ്റ് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ സാഹചര്യത്തിലും ഉണക്ക തേങ്ങ കൊണ്ടുപോകാന്‍ യാത്രക്കാരെ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ അപകടകരമായ ചരക്കു വസ്തുക്കളില്‍ തേങ്ങയെ നാലാം കാറ്റഗറിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ചെറിയ തീപ്പൊരി മതി കൊപ്ര കത്തിയെരിയാന്‍. കൂടാതെ തേങ്ങയുടെ കൊഴുപ്പിന്റെ വിഘടനം സ്വയം ചൂടാകലിലേക്കും അതിലൂടെ മറ്റ് അപകടങ്ങള്‍ക്കും വഴിവെച്ചേക്കാമെന്നും അധികൃതര്‍ പറയുന്നു.
തേന്‍
വെള്ളക്കുപ്പി
എയറേറ്റഡ് ഡ്രിങ്ക്‌സ്
ബിരിയാണി
ഡ്രൈ കേക്ക്
ഡ്രൈ ഫ്രൂട്ട്‌സ്
പഴങ്ങള്‍, പച്ചക്കറികള്‍
മധുരപലഹാരങ്ങള്‍
മത്സ്യം, ഇറച്ചി
തേങ്ങ
മുളക് അച്ചാര്‍
അരി, പയറുവര്‍ഗ്ഗം
മസാലപ്പൊടികള്‍
New Delhi,Delhi
August 08, 2024 3:09 PM IST