പതിവായി മൂത്രം പിടിച്ചുവയ്ക്കുന്നത് അസ്വസ്ഥതകൾക്കപ്പുറം മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ഉള്ള സാധ്യത കൂടുതലാണെന്ന് ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സുഭാഷ് ചന്ദ്രബോസ് ഇന്തൂരി പറയുന്നു. “പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാൻ മടിക്കുന്ന സ്ത്രീകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന അസുഖങ്ങളാണ് വൃക്കയിലെ കല്ലുകൾ, ആവർത്തിച്ചുള്ള മൂത്രാശയ അണുബാധ, വൃക്കയുടെയും മൂത്രാശയത്തിന്റെയും പ്രവർത്തനത്തിന് കേടുപാടുകൾ എന്നിവ .ഈ അപകടസാധ്യതകൾ കുറയ്ക്കുന്നതിന്, ഓരോ 3 മുതൽ 4 മണിക്കൂറിലും ശരീരത്തിൽ ജലാംശം നിലനിർത്തുകയും മൂത്രമൊഴിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്, കൂടാതെ അതിൽ ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകൾ വ്യക്തമായി മനസ്സിലാക്കുകയും വേണം.”