അപ്പൂപ്പന് സഹായത്തിനെത്തി 5 വയസുകാരനായ കൊച്ചുമകനെ ലൈംഗികമായി പീഡിപ്പിച്ച ജോലിക്കാരന് 73 വർഷം കഠിനതടവും പിഴയും|house helper who sexually assaulted 5-year-old grandson after helping grandfather gets 73 years in prison and fine
Last Updated:
കുട്ടിയെ പ്രതി നിരന്തരമായി പീഡിപ്പിച്ചു എന്ന് കോടതി കണ്ടെത്തി
തിരുവനന്തപുരം: കാട്ടാക്കടയിൽ അഞ്ചുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച വീട്ടുജോലിക്കാരന് എഴുപത്തിമൂന്നര വർഷം കഠിനതടവും 85,000 രൂപ പിഴയും. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം താഴം കുന്നുംപുറത്ത് വീട്ടിൽ എം സജീവനെ (50) യാണ് കാട്ടാക്കട അതിവേഗം പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ 17 മാസം അധികം കഠിന തടവും അനുഭവിക്കണം. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2023 ലാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ അപ്പൂപ്പന് ചികിത്സാ സഹായത്തിനു വേണ്ടി എത്തിയ പ്രതി, കുട്ടിയെ പതിവായി ഉപദ്രവിക്കുകയായിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ്, പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. മണ്ണന്തല പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പി സൈജുനാഥ്, ബൈജു എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
Thiruvananthapuram,Kerala
July 01, 2025 8:06 AM IST
അപ്പൂപ്പന് സഹായത്തിനെത്തി 5 വയസുകാരനായ കൊച്ചുമകനെ ലൈംഗികമായി പീഡിപ്പിച്ച ജോലിക്കാരന് 73 വർഷം കഠിനതടവും പിഴയും