സമരം ചെയ്യുന്ന തൊഴിലാളികൾക്കൊപ്പം; സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടന്ന് മന്ത്രി ശിവൻകുട്ടി | Minister Sivankutty expresses solidarity with the strike
Last Updated:
നേരത്തെ 96 മാറ്റങ്ങളാണ് കെഎസ്കെ ചിത്രത്തില്‍ നിർദേശിച്ചിരുന്നത്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി ശിവൻകുട്ടി. പണിമുടക്കിനെ തുടർന്ന് റോസ് ഹൗസില്‍ നിന്ന് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് മന്ത്രി നടന്നാണ് എത്തിയത്.
ആറു മാസം മുന്‍പ് പ്രഖ്യാപിച്ച സമരമാണെന്നും ഒരു തവണ മാറ്റിവച്ചിരുന്നുവെന്നും സമരക്കാര്‍ ബോധപൂര്‍വം ജനങ്ങളെ ദ്രോഹിക്കുന്നുവെന്നു പറയാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ആറുമാസം മുന്നെ പ്രഖ്യാപിച്ച പണിമുടക്കാണെന്നും മന്ത്രി വ്യക്തമാക്കി.
സമരം ചെയ്താണ് തൊഴിലാളികൾ അവകാശങ്ങൾ തേടിയെടുത്തത്. ആ അവകാശങ്ങൾ ഒരു സർക്കാർ തകിടം മറിക്കുന്നത് ശരിയല്ല. മുതലാളിമാർക്കും കുത്തകകൾക്കും സഹായകരമായ നിലപാട് സ്വീകരിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തൊഴിൽ നിയമങ്ങൾ നടപ്പിലാക്കില്ലെന്ന് വ്യകത്മാക്കി.
വിഷയങ്ങളിൽ കേന്ദ്രം തൊഴിലാളികളുമായി ചർച്ച ചെയ്യണം. എത്ര സംസ്ഥാനങ്ങളിൽ പണിമുടക്ക് നടന്നു എന്നതല്ല പ്രശ്നം. തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നത്തിൽ എത്രത്തോളമാണ് കഴമ്പുള്ളത് എന്ന കാര്യമാണ് കണക്കിലെടുക്കേണ്ടത്. മുതലാളിമാര്‍ക്കും കുത്തകകള്‍ക്കും സഹായകരമായ നിലപാട് അംഗീകരിക്കാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
July 09, 2025 1:05 PM IST