Leading News Portal in Kerala

വിവാഹ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനയല്ല: തെലങ്കാന ഹൈക്കോടതി|Breach of marriage promise is not cheating says Telangana High Court


Last Updated:

കോളേജ് പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷം വിവാഹം കഴിക്കാമെന്ന് ജീവൻ റെഡ്ഡി വാഗ്ദാനം ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു

News18News18
News18

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അത് ലംഘിക്കുന്നത് വഞ്ചിക്കുന്നത് വഞ്ചനയല്ലെന്ന് തെലങ്കാന ഹൈക്കോടതി. ആരെങ്കിലും വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത ശേഷം വിവാഹം കഴിക്കുന്നില്ലെങ്കിൽ, അത്തരമൊരു വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കര്‍മ്മന്‍ഘട്ട് നിവാസിയായ രാജപുരം ജീവന്‍ റെഡ്ഡിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ജീവന്‍ റെഡ്ഡി തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പിന്നീട് അതിൽ നിന്നും പിന്മാറിയെന്ന് ആരോപിച്ച് കാരക്കല്ല പത്മിനി റെഡ്ഡി നല്‍കിയ പരാതിയിലാണ് കേസ്. 2016-ൽ കോളേജ് പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷം പത്മിനിയെ വിവാഹം കഴിക്കാമെന്ന് ജീവൻ റെഡ്ഡി വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.

പിന്നീട് സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് അയാൾ അതിൽ നിന്നും നിന്ന് പിന്മാറിയെന്നും എന്നാൽ പിന്നീട് വീണ്ടും മനസ്സ് മാറി വിവാഹം ഉറപ്പച്ചെങ്കിലും എന്നാൽ പിന്നീട് വീണ്ടും പിന്മാറിയതായും പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്യുകയും എൽബി നഗറിലെ ഒരു കീഴ്‌ക്കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ജീവൻ റെഡ്ഡി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഭാരതീയ ന്യായ സംഹിത പ്രകാരം, വഞ്ചന എന്ന കുറ്റത്തിന് വാഗ്ദാനം നൽകിയ സമയത്ത് സത്യസന്ധമല്ലാത്ത ഉദ്ദേശ്യം ഉണ്ടായിരുന്നതിന്റെ വ്യക്തമായ സൂചന ആവശ്യമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഈ കേസിൽ, വാഗ്ദാനത്തിന്റെ തുടക്കത്തിൽ വഞ്ചനാപരമോ സത്യസന്ധമല്ലാത്തതോ ആയ ഉദ്ദേശ്യം സൂചിപ്പിക്കുന്ന ഒരു ആരോപണവും, പരാതിക്കാരനെ സ്വത്ത് വിഭജിക്കുന്നതിനോ വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനോ വഞ്ചിച്ചതായി തെളിവൊന്നും കോടതി കണ്ടെത്തിയില്ല. കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് വാഗ്ദാനത്തിൽ നിന്നും പിന്മാറിയതായി റിപ്പോർട്ടുണ്ട്.