Last Updated:
അന്നത്തെ കാലത്ത് മലയാളത്തിന് വേണ്ടി രവീന്ദ്ര ജെയ്ൻ സംഗീതം നൽകുക, ആശ ഭോസ്ലെ പാടുക തുടങ്ങിയ അത്ഭുതങ്ങൾ സാധ്യമാക്കിയത് പി.വി.ജിയും കൂട്ടരുമായിരുന്നു
ഒരു സിനിമയുടെ ആത്മാവ് ഗാനങ്ങളിലാണ് എന്ന് വിശ്വസിച്ച, അത് വെറുമൊരു വിശ്വാസം മാത്രമല്ല എന്ന് തെളിയിച്ച ചലച്ചിത്രകാരിൽ ഒരാളായിരുന്നു പി.വി. ഗംഗാധരൻ (PV Gangadharan). അദ്ദേഹം ആദ്യമായി നിർമാതാവായ ചിത്രം ‘സുജാത’ (Sujatha) ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ടങ്കിൽ, അതിനു കാരണം ആ ചിത്രത്തിലെ ഗാനങ്ങളാണ്. അന്നത്തെ കാലത്ത് മലയാളത്തിന് വേണ്ടി രവീന്ദ്ര ജെയ്ൻ സംഗീതം നൽകുക, ആശ ഭോസ്ലെ പാടുക തുടങ്ങിയ അത്ഭുതങ്ങൾ സാധ്യമാക്കിയത് പി.വി.ജിയും കൂട്ടരുമായിരുന്നു.
ദാസേട്ടനും ഹരിഹരനും ചേർന്നാണ് സുജാതയ്ക്ക് വേണ്ടി രവീന്ദ്ര ജെയ്ൻ സംഗീതം തീർക്കാൻ മുൻകൈയെടുത്തത്. ഏവരുടെയും കൂട്ടായ തീരുമാനമാണ് അതിനുപിന്നിൽ. ആശ്രിത വത്സലനേ… എന്ന ഹിറ്റ് ഗാനത്തിന്റെ വരുമാനം ഗുരുവായൂരിൽ നൽകുമെന്ന നേർച്ചയും പി.വി.ജിക്കുണ്ടായിരുന്നു.
തന്റെ സിനിമകളിൽ പുതിയ ഗായകരെ, ഗാനരചയിതാക്കളെയും സംഗീതജ്ഞരെയും പരീക്ഷിക്കുക, പുതുമുഖങ്ങൾക്ക് അവസരം നൽകുക തുടങ്ങിയ കാര്യങ്ങളിൽ പി.വി.ജി. തല്പരനായിരുന്നു.
സുജാതയാണ് ഗൃഹലക്ഷ്മി സിനിമാസിന്റെ ആദ്യ ചിത്രമെങ്കിലും, ‘സംഗമം’ എന്ന ചിത്രത്തിന് പിന്നിലും പി.വി.ജിയായിരുന്നു. അദ്ദേഹവും പിതാവും എല്ലാപേരും ചേർന്ന് നടത്തിയ ഒരു ട്രെയിൻ യാത്രയിലായിരുന്നു ആ ചിത്രത്തിന്റെ പിറവി. കമൽഹാസൻ, ലക്ഷ്മി, മോഹൻ എന്നിവരെ വച്ച് തുടങ്ങിയ സിനിമ ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവെക്കേണ്ടി വന്നു. പിന്നീട് ചെമ്പരത്തി ശോഭന, വിൻസെന്റ് എന്നിവരെ വച്ച് അതേ പ്രൊജക്റ്റ് വീണ്ടും ആരംഭിച്ചു. സഹൃദയ ഫിലിംസിന്റെ ബാനറിലാണ് സംഗമം തിയേറ്ററിലെത്തിയത്.
Summary: PV Gangadharan had contributed the proceedings of song from Sujatha to Guruvayur Temple
Thiruvananthapuram,Kerala
October 13, 2023 9:25 AM IST