Leading News Portal in Kerala

Kerala Gold Rate| ആഭരണപ്രേമികൾക്ക് ഇന്നും നിരാശ; ഒരു പവന്റെ നിരക്ക് അറിയാം… | Kerala gold rate update on 31 may 2025 know the rates


Last Updated:

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ

Kerala Gold Price | ആഭരണപ്രേമികൾക്ക് ഇന്നും നിരാശ; ഒരു പവന്റെ നിരക്ക് അറിയാം... 
Kerala Gold Price | ആഭരണപ്രേമികൾക്ക് ഇന്നും നിരാശ; ഒരു പവന്റെ നിരക്ക് അറിയാം...
Kerala Gold Price | ആഭരണപ്രേമികൾക്ക് ഇന്നും നിരാശ; ഒരു പവന്റെ നിരക്ക് അറിയാം…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,920 രൂപയിലും പവന് 71,360 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 7,315 രൂപയില്‍ തുടരുന്നു. വെള്ളിയും ഇന്നലത്തെ വിലയില്‍ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 109 രൂപ.

സ്വര്‍ണ വിലയില്‍ രണ്ടാഴ്ചയോളമായി സ്ഥിരമായ ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വിലഇടിഞ്ഞതാണ് കേരളത്തില്‍ വില വ്യത്യാസം വരാതിരിക്കാന്‍ കാരണം. ഔണ്‍സ് സ്വര്‍ണ വില ഇന്നലെ 0.83 ശതമാനം ഇടിഞ്ഞ് 3,289.40 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.