പ്രണയം എതിര്‍ത്ത ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് യുവതി കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് അടിച്ചുകൊന്നു | Woman and her boyfriend take life of husband after he resisted their affair
Last Updated:
ശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്
പ്രണയവും പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളുമൊന്നും ഇപ്പോള്‍ അത്ര പുതിയ കാര്യമല്ല. വിവാഹിതരായ ആളുകള്‍ തന്നെ മറ്റൊരാളെ പ്രണയിച്ച് ഒളിച്ചോടുന്നതും ഭാര്യയെയോ ഭര്‍ത്താവിനെയോ കൊല്ലുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി മാറിയിരിക്കുകയാണ്. കര്‍ണാടകയിലെ തുംകുരു ജില്ലയിലാണ് ഞെട്ടിക്കുന്ന ഒരു കൊലപാതകം നടന്നിരിക്കുന്നത്. കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിലോമീറ്ററുകള്‍ക്കകലെ ഉപേക്ഷിച്ചു.
ജൂണ്‍ 24-ന് തിപ്തൂര്‍ താലൂക്കിലെ കടഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. 50 വയസ്സുള്ള ശങ്കരമൂര്‍ത്തി എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സുമംഗല തിപ്തൂരിലെ ഒരു ഗേള്‍സ് ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്നു. പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സുമംഗലയും കാമുകനും ചേര്‍ന്നാണ് ഭര്‍ത്താവ് ശങ്കരമൂര്‍ത്തിയെ കൊലപ്പെടുത്തിയത്.
ശങ്കരമൂര്‍ത്തിയുടെ കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞ് സുമംഗല അദ്ദേഹത്തെ വടികൊണ്ട് അടിച്ചതായി പോലീസിനെ ഉദ്ധരിച്ച് എന്‍ഡിടിപി റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ കഴുത്തില്‍ സുമംഗല കാലുനീട്ടി ചവിട്ടിഞ്ഞെരിച്ചതായും പോലീസ് പറയുന്നുണ്ട്. മരണം ഉറപ്പാക്കിയ ശേഷം കാമുകന് നാഗരാജുവും സുമംഗലയും ചേര്‍ന്ന് ശങ്കരമൂര്‍ത്തിയുടെ മൃതദേഹം ഒരു ചാക്കില്‍ക്കെട്ടി 30 കിലോമീറ്റര്‍ അകലെയുള്ള തുരുവേക്കരെ താലൂക്കിലെ ഒരു കൃഷിയിടത്തിലെ കിണറ്റില്‍ തള്ളി.
ശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. നൊനവിനകെരെ പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ ശങ്കരമൂര്‍ത്തിയുടെ കൃഷിയിടത്തില്‍ നിന്ന് മുളകുപൊടിയുടെ അംശം പോലീസ് കണ്ടെത്തി. കിടക്കയില്‍ അക്രമം നടന്നതിന്റെ ലക്ഷണങ്ങളും പോലീസ് തിരിച്ചറിഞ്ഞതായി എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് പോലീസ് സുമംഗലയെ ചോദ്യംചെയ്തു. അവരുടെ കോള്‍ വിശദാംശങ്ങളും പരിശോധിച്ചു. ചോദ്യംചെയ്യലിനൊടുവില്‍ സുമംഗല കുറ്റം സമ്മതിച്ചു. നൊനവിനകെരെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
തെലങ്കാനയില്‍ 23 കാരിയായ ഭാര്യ 32 വയസ്സുള്ള ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഇതിനുതൊട്ടുമുമ്പുള്ള ആഴ്ചയിലാണ്. വിവാഹത്തിന് ആഴ്ചകള്‍ക്കുശേഷം ഈ യുവതിയെയും കാമുകനെയും മറ്റ് ആറ് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തേജേശ്വര്‍ ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 17-ന് രാവിലെ അദ്ദേഹത്തിന് പരിചയമുള്ള ആളുകള്‍ക്കൊപ്പം വീട്ടില്‍ നിന്ന് പോയ തേജേശ്വര്‍ പിന്നീട് തിരിച്ചെത്തിയില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ പന്യം പട്ടണത്തിന് സമീപമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസമാണ് മേഘാലയ ഹണിമൂണ്‍ കേസിലെ ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്. ഇന്‍ഡോറില്‍ നിന്നുള്ള ദമ്പതികളെ കാണ്മാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ദിവസങ്ങള്‍ക്കുശേഷം ഒരു മലയിടുക്കിന് സമീപത്തുനിന്നും ഭര്‍ത്താവ് രാജ രഘുവന്‍ശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ സോനവും കാമുകന് രാജ് കുശ്വാഹയും അനുയായികളും ചേര്‍ന്ന് രാജയുടെ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.
Thiruvananthapuram,Kerala
June 30, 2025 12:02 PM IST
പ്രണയം എതിര്‍ത്ത ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് യുവതി കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് അടിച്ചുകൊന്നു