Leading News Portal in Kerala

കീവ് മുതല്‍ ടെഹ്‌റാന്‍ വരെ; യുദ്ധമേഖലകളില്‍ ഇത്രയേറെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുടങ്ങിക്കിടക്കുന്നത് എന്തുകൊണ്ട്? | Why are so many Indian medical students stuck in war zones


എന്താണ് സംഭവിക്കുന്നത്?
എന്തിനാണ് ഇത്രയധികം വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പഠനത്തിനായി പോകുന്നത്?

യുക്രൈന്‍, ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുക്കുന്നതിനായി ഓരോ വര്‍ഷവും 25,000 വിദ്യാര്‍ഥികളാണ് ഇന്ത്യ വിടുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചെലവ് കുറവ്: ചില രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം അല്‍പം ചെലവ് കുറഞ്ഞതാണ്. ഇന്ത്യയിലെ സ്വകാര്യ കോളേജുകളിലുള്ളതിനേക്കാള്‍ വളരെയധികം കുറഞ്ഞ ചെലവ് മാത്രം മതി ഈ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിന്.

അഡ്മിഷന്‍ വേഗത്തില്‍ ലഭിക്കുന്നു: ഈ രാജ്യങ്ങളില്‍ അഡ്മിഷന്‍ വേഗത്തില്‍ ലഭിക്കുന്നു. മെഡിക്കല്‍ ബിരുദമെടുക്കാന്‍ താത്പര്യപ്പെടുന്ന വളരെ കുറഞ്ഞ വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെയുള്ളത് എന്നതാണ് കാരണം.

ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ?

1. വളരെയധികം വിദ്യാര്‍ഥികള്‍, കുറഞ്ഞ സീറ്റ്

ഓരോ വര്‍ഷവും ഇന്ത്യയില്‍ 22 ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. ഇത് പാരീസിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ വരും. എന്നാല്‍, ഇന്ത്യയില്‍ 90,000 മെഡിക്കല്‍ സീറ്റുകള്‍ മാത്രമാണുള്ളത്.

നീറ്റ് പരീക്ഷ പാസായാലും ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പുറത്താകും. അവര്‍ എന്ത് ചെയ്യും? വിദേശരാജ്യങ്ങളാണ് പിന്നെ അവര്‍ക്ക് മുന്നിലുള്ള ഓപ്ഷന്‍.

2. സ്വകാര്യ കോളേജുകളിലെ ഉയര്‍ന്ന ഫീസ്

ഒരു സ്വകാര്യ കോളേജില്‍ മാനേജ്‌മെന്റ് ക്വോട്ടയിലോ എന്‍ആര്‍ഐ ക്വോട്ടയിലോ സീറ്റ് കിട്ടിയാല്‍ പോലും ചെലവ് 1.4കോടി രൂപയോളമാകും.

സാധാരണ സ്വകാര്യകോളേജിലെ ഫീസ് ഏകദേശം 45 ലക്ഷം രൂപ മുതല്‍ 55 ലക്ഷം രൂപ വരെയാണ്.

യുക്രൈന്‍, ചൈന തുടങ്ങിയ രാജ്യങ്ങിയ രാജ്യങ്ങളില്‍ ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ആറ് വര്‍ഷത്തെ കോഴ്‌സും ജീവിതച്ചെലവും കൂടി ആകെ 35 ലക്ഷമാണ് ചെലവാകുന്നത്. അതിനാലാണ് വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിദേശത്ത് പഠിക്കുന്നത് ഗുണകരമായി തോന്നുന്നത്.

3. നീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യവും സുതാര്യവുമായ അവസരങ്ങള്‍ ഒരുക്കുന്നതിനാണ് നീറ്റ് പരീക്ഷ നടത്തുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.

  • ചോദ്യപേപ്പര്‍ ചോര്‍ച്ച
  • വ്യാജ്യ വിദ്യാര്‍ഥികള്‍ മറ്റുള്ളവരുടെ പരീക്ഷ എഴുതുക
  • കോച്ചിംഗ് സെന്ററുകളിലെ ഉയര്‍ന്ന ചെലവ്

പ്രവേശനം നേടാന്‍ പ്രയാസമാണെന്ന് മാത്രമല്ല, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കുടുംബങ്ങള്‍ ധാരാളം പണം ചെലവഴിക്കേണ്ടിയും വരുന്നു.

പ്രശ്‌നങ്ങളുടെ പരിഹാരമെന്ത്?

ഇത്തരം പ്രശ്‌നങ്ങള്‍ സമയോചിതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇത് ആദ്യമായി വേണ്ടത് കൂടുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുകയെന്നതാണ്. അവിടത്തെ ഫീസ് വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്നതും പ്രവേശനം സുതാര്യവുമാണ്.

മലയാളം വാർത്തകൾ/ വാർത്ത/World/

കീവ് മുതല്‍ ടെഹ്‌റാന്‍ വരെ; യുദ്ധമേഖലകളില്‍ ഇത്രയേറെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുടങ്ങിക്കിടക്കുന്നത് എന്തുകൊണ്ട്?