എറണാകുളത്ത് 46കാരൻ ജീവനൊടുക്കി; കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നെന്ന് കുടുംബം| Man ends life after Kerala Bank threatens to seize his house in ernakulam
Last Updated:
വീട്ടിൽ കേരള ബാങ്ക് ജപ്തി നോട്ടിസ് പതിച്ചിരുന്നു
കൊച്ചി: എറണാകുളം കുറുമശേരിയിൽ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പഴൂർ വീട്ടിൽ മധു മോഹനനെ (46) ഇന്നലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 37 ലക്ഷത്തിന്റെ വായ്പാ കുടിശികയാണ് മധുവിനുണ്ടായിരുന്നത്. വീട്ടിൽ കേരള ബാങ്ക് ജപ്തി നോട്ടിസ് പതിച്ചിരുന്നു.
നേരത്തെ പ്രവാസിയായിരുന്ന മധു ഡ്രൈവിംഗ് ജോലിയാണ് ചെയ്തിരുന്നത്. വീട് വിൽപനയ്ക്കായി സാവകാശം തേടിയിരുന്നുവെങ്കിലും കേരള ബാങ്ക് അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ആലുവ സെമിനാരിപ്പടിയിലെ എൻഎസ്എസ് ശ്മശാനത്തിലാണ് മധുവിന്റെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.
Ernakulam,Kerala
July 09, 2025 8:58 AM IST