Leading News Portal in Kerala

Vishu Bumper BR 103: 12 കോടി നിങ്ങൾക്കാണോ? ഉടൻ തീരുമാനമാകും; വിഷു ബംപർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം| kerala vishu bumper br 103 lottery result today


Last Updated:

അവസാന ദിവസങ്ങളിലെ മഴ ടിക്കറ്റ് വില്‍പനയെ ബാധിച്ചതായി വ്യപാരികള്‍ പറയുന്നു. അവസാന മണിക്കൂറുകളില്‍ വില്‍പന നടക്കുമെന്ന പ്രതീക്ഷയിലാണ് അവർ

വിഷു ബംപർ ഫലം വിഷു ബംപർ ഫലം
വിഷു ബംപർ ഫലം

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ (Vishu Bumper BR 103) ലോട്ടറി നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം നേടുന്ന ആറുപേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 40 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. അവസാന ദിവസങ്ങളിലെ മഴ ടിക്കറ്റ് വില്‍പനയെ ബാധിച്ചതായി വ്യപാരികള്‍ പറയുന്നു. അവസാന മണിക്കൂറുകളില്‍ വില്‍പന നടക്കുമെന്ന പ്രതീക്ഷയിലാണ് അവർ. 45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. അതില്‍ 43 ലക്ഷത്തോളം ടിക്കറ്റുകള്‍ വിപണിയിലെത്തിയതായി ലോട്ടറി വകുപ്പ് അറിയിക്കുന്നു.

ഇത്തവണയും പാലക്കാടന്‍ ടിക്കറ്റുകള്‍ക്ക് തന്നെയാണ് ഡിമാന്‍ഡ് കൂടുതല്‍. 9 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റു. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. സമാശ്വാസ സമ്മാനം ഉൾപ്പെടെ 10 സമ്മാനങ്ങൾ നൽകുന്ന വിഷു ബംപർ ലോട്ടറിയുടെ വില 300 രൂപയാണ്. 48.59 കോടിയുടെ സമ്മാനങ്ങളാണ് ഭാഗ്യാന്വേഷികൾക്ക് ലഭിക്കുക.

2024 വിഷു ബംപർ ഒന്നാം സമ്മാനം 12 കോടി രൂപ ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിനായിരുന്നു ലഭിച്ചത്. VC 490987 എന്ന ടിക്കറ്റായിരുന്നു ഒന്നാം സമ്മാനമടിച്ചത്.

സമ്മാനഘടന

  • ഒന്നാം സമ്മാനം 12 കോടി രൂപ
  • സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ
  • രണ്ടാം സമ്മാനം ഒരു കോടി രൂപ
  • മൂന്നാം സമ്മാനം 10 ലക്ഷം രൂപ
  • നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ
  • അഞ്ചാം സമ്മാനം 5,000 രൂപ
  • ആറാം സമ്മാനം 2,000 രൂപ
  • ഏഴാം സമ്മാനം 1,000 രൂപ
  • എട്ടാം സമ്മാനം 500 രൂപ
  • ഒൻപതാം സമ്മാനം 300 രൂപ