Gold Rate| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; നിരക്ക് kerala gold rate update on 26th may 2025 know the rates
Last Updated:
8,950 രൂപയാണ് ഒരൂ ഗ്രാം സ്വർണത്തിന്റെ (22 കാരറ്റ്) ഇന്നത്തെ വില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. 320 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ (22 കാരറ്റ്) ഇന്നത്തെ വില. 8,950 രൂപയാണ് ഒരൂ ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. 40 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത്. കഴഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 71,920 രൂപയായിരുന്നു, ഗ്രാമിന് 8990 രൂപയും.
ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,764 രൂപയും പവന് 78,112 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,323 രൂപയാണ് ഇന്നത്തെ വില. പവന് 58,584 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 111 രൂപയിലെത്തി.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Thiruvananthapuram,Kerala