Leading News Portal in Kerala

നാട്ടുകാർക്കുള്ള കുടിവെള്ള ടാങ്കിൽ റീൽസ് എടുക്കാൻ ഇറങ്ങിയ യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു|youths bath in drinking water tank for reels in Alappuzha arrested


Last Updated:

ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് യുവാക്കൾ ഇറങ്ങി കുളിച്ചത്

News18News18
News18

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളിച്ച മൂന്ന് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് യുവാക്കൾ ഇറങ്ങി കുളിച്ചത്. ചേർത്തല പൊലീസാണ് യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്.

ചേർത്തല പള്ളിപ്പുറത്ത് മുൻസിപ്പാലിറ്റിയുടെ വാട്ടർ ടാങ്കിലാണ് യുവാക്കൾ ഇറങ്ങിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയ്ക്കാണ് സംഭവം. പതിവില്ലാതെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് കൂകി വിളിയും പൊട്ടിച്ചിരിയും കേട്ടതോടെയാണ് നാട്ടുകാർ ഇവരെ കാണുന്നത്. ആ സമയത്ത് യുവാക്കളിൽ ഒരാൾ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേർ വാട്ടർ ടാങ്കിലേക്ക് ചാടുകയുമായിരുന്നു. തുടർന്ന് കൂടുതൽ ആളുകൾ സ്ഥലത്തെത്തി മൂന്ന് യുവാക്കളെയും തടഞ്ഞുവച്ചതിന് ശേഷം ചേർത്തല പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.