Leading News Portal in Kerala

നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ; പങ്കാളി കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തൽ | Two in police custody for bury newborn babies in Thrissur


Last Updated:

ദോഷം മാറുന്നതിനുവേണ്ടി കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നുമാണ് പുറത്തു വരുന്ന വിവരം

News18News18
News18

തൃശ്ശൂർ: അവിവാഹിതരായ പങ്കാളികൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായി യുവാവ്. ദോഷം മാറുന്നതിനുവേണ്ടി കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നുമാണ് പുറത്തു വരുന്ന വിവരം. തൃശ്ശൂർ പുതുക്കാടാണ് സംഭവം നടവന്നത്.

സംഭവത്തിൽ പങ്കാളികളായ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ 26 കാരനാണ് ഇന്ന് രാവിലെ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അസ്ഥികള്‍ യുവാവ് പുതുക്കാട് പൊലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.

മദ്യലഹരിയിലായിരുന്നു യുവാവ് സ്റ്റേഷനിലെത്തിയത്. ബാഗിൽ അസ്ഥികൂടം ഉണ്ടെന്നും തനിക്കൊരു യുവതിയുമായി ബന്ധമുണ്ടെന്നും

ഇതിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചതെന്നുമാണ് ഇയാൾ പറഞ്ഞത്. ഇരുവർക്കും ആദ്യം ജനിച്ച കുഞ്ഞ് മരണപ്പെട്ടു. പിന്നീട് ഒന്നരവർഷം മുമ്പ് വീണ്ടും കുഞ്ഞ് ജനിച്ചു. ഈ കുഞ്ഞും മരിച്ചതിനാൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. തന്നെയും കൊലപ്പെടുത്തുമെന്ന ഭയത്താലാണ് പൊലീസ് സ്റ്റേഷനിലെത്തിയതെന്നും യുവാവ് പറഞ്ഞു. എന്നാൽ, വർഷങ്ങളായി ഇരുവരും ഒന്നിച്ചാണോ താമസിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും കുട്ടികളുടേത് കൊലപാതകമാണോയെന്ന് നിലവിൽ ഉറപ്പിക്കാനായിട്ടില്ലെന്നും തൃശൂർ റൂറൽ എസ്.പി പറഞ്ഞു. അസ്ഥികളും വിശദമായി പരിശോധിച്ചു വരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ; പങ്കാളി കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തൽ