Leading News Portal in Kerala

അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെയാൾ; ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രായേൽ‍| Irans War-Time Chief Of Staff Ali Shadmani Killed In Israeli Airstrike In Tehran


Last Updated:

ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷദ്മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്

അലി ഷദ്മാനിഅലി ഷദ്മാനി
അലി ഷദ്മാനി
‌ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ടെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷദ്മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്.

ഇറാൻ റവലൂഷനറി ഗാർഡ് കോറിന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്. അഞ്ചുദിവസത്തിനിടെയാണ് രണ്ടാമത്തെയാളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.

“5 ദിവസത്തിനുള്ളിൽ രണ്ടാം തവണയും – ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫിനെ, ഭരണകൂടത്തിന്റെ ഉന്നത സൈനിക കമാൻഡറെ, ഐഡിഎഫ് ഇല്ലായ്മ ചെയ്തു” ഐഡിഎഫ് ഒരു എക്സ് പോസ്റ്റിൽ എഴുതി.

“ഇറാന്റെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനും ഖമേനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമായ അലി ഷദ്മാനി, കൃത്യമായ ഇന്റലിജൻസിനെ തുടർന്ന് സെൻട്രൽ ടെഹ്‌റാനിൽ നടന്ന ഒരു ഐഎഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ടു,” ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു.

ടെഹ്‌റാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, കസേമിയുടെ ഡെപ്യൂട്ടി ഹസ്സൻ മൊഹാഗെഗും മറ്റൊരു മുതിർന്ന ഐആർജിസി കമാൻഡറായ മൊഹ്‌സെൻ ബഖേരിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

അതേസമയം, ജി7 രാജ്യങ്ങൾ ഇസ്രായേലിന് പിന്തുണ അറിയിക്കുകയും മിഡിൽ ഈസ്റ്റിലെ അസ്ഥിരതയുടെ ഉറവിടമായി ഇറാനെ മുദ്രകുത്തുകയും ചെയ്തു, മേഖലയിലെ ശത്രുത കൂടുതൽ ലഘൂകരിക്കാൻ ജി 7 നേതാക്കൾ ആവശ്യപ്പെട്ടു.