Leading News Portal in Kerala

ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയ യുവാവിനെ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു; പരാതിയില്ലെന്ന് യുവാവ്|Man got stabbed in dj party for misbehaving


Last Updated:

യുവ സിനിമ താരവും മുതിർന്ന പിന്നണി ഗായകനുമടക്കം പങ്കെടുത്ത ഡിജെ പാർട്ടിക്കിടെയായിരുന്നു അക്രമം

News18News18
News18

കൊച്ചി: കത്രിക്കടവ് റോഡിൽ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവിനെ വൈൻ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവതി. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ കൊച്ചി എടശ്ശേരി മില്ലേനിയൻസ് ബാറിലെ ഡിജെ പാർട്ടിക്കിടെയാണ് സംഭവം. അപമര്യാദയായി പെരുമാറിയതിനാലാണ് യുവാവിനെ കുത്തിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. തൊടുപുഴ സ്വദേശിയായ ബഷീർ എന്ന യുവാവിനാണ്‌ കുത്തേറ്റത്.

യുവ സിനിമ താരവും മുതിർന്ന പിന്നണി ഗായകനുമടക്കം പങ്കെടുത്ത ഡിജെ പാർട്ടിക്കിടെയായിരുന്നു അക്രമം. യുവാവ് തന്നെ മോശമായി സ്പർശിച്ചുവെന്നും ഇതാണ് താൻ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു. ആക്രമണത്തിൽ യുവാവിന്റെ ചെവിക്കു താഴെ കഴുത്തിന് സമീപമാണ് പരിക്കേറ്റത്. യുവാവിന്‍റെ പരിക്ക് സാരമുള്ളതല്ല. പൊലീസെത്തി ഡിജെ പാർട്ടി നിർത്തിവെച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് വിട്ടയച്ചു. യുവാവ് പരാതി നൽകിയിട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയ യുവാവിനെ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു; പരാതിയില്ലെന്ന് യുവാവ്