Leading News Portal in Kerala

ഡൽഹി-എൻസിആറിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി|Earthquake hits Delhi-NCR 4 4 magnitude recorded


Last Updated:

ഡൽഹിയിൽ നിന്ന് 51 കിലോമീറ്റർ പടിഞ്ഞാറ് ഹരിയാനയിലെ ജജ്ജാറിലാണ് പ്രഭവകേന്ദ്രം

News18News18
News18

രാവിലെ ഡൽഹി-എൻസിആറിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഡൽഹിയിൽ നിന്ന് 51 കിലോമീറ്റർ പടിഞ്ഞാറ് ഹരിയാനയിലെ ജജ്ജാറിലാണ് പ്രഭവകേന്ദ്രം.

നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം, ഇന്ത്യൻ സമയം രാവിലെ 9:04 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കോർഡിനേറ്റുകൾ 28.63°N അക്ഷാംശത്തിലും 76.68°E രേഖാംശത്തിലുമാണ്.

ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

പെട്ടെന്നുള്ള ഭൂചലനം ഡൽഹി, നോയിഡ, ഗുരുഗ്രാം, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. ഭൂചലനത്തിൽ പലരും പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടി.

ജജ്ജാറിലെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ്, ഷാംലി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.