Leading News Portal in Kerala

സ്‌കൂളിൽ അധ്യാപക നിയമനത്തിനായി കുട്ടികളുടെ എണ്ണത്തിൽ കൃത്രിമം കാട്ടിയ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി| Kerala High Court rejects plea to quash case on tampering students count for teacher recruitment


Last Updated:

കൊല്ലം മൈലാപ്പൂര് അബ്ദുല്ലക്കുഞ്ഞ് മെമ്മോറിയൽ സ്കൂൾ മാനേജർ കൊല്ലം ഷാജഹാൻ മൻസിൽ യൂനുസ് കുഞ്ഞ്, ഹെഡ്മാസ്റ്ററുടെ ചാർജ് വഹിച്ചിരുന്ന കൊല്ലം മയ്യനാട് തട്ടത്തിൻ വീട്ടിൽ ശശീന്ദ്ര ബാബു, പിന്നീട് ഹെഡ്മിസ്ട്രസ് ആയി ചുമതല വഹിച്ച കൊല്ലം കല്ലുവാതുക്കൽ സുകേഷ് വീട്ടിൽ ഉഷാകുമാരി എന്നിവർക്കെതിരെയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്

കേരള ഹൈക്കോടതികേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കൊച്ചി: അധ്യാപകനിയമനം നടത്താനായി കുട്ടികളുടെ എണ്ണത്തിൽ കൃത്രിമം കാട്ടിയ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. കൊല്ലം മൈലാപ്പൂര് അബ്ദുല്ലക്കുഞ്ഞ് മെമ്മോറിയൽ സ്കൂളിലെ പ്രധാന അധ്യാപകന്റെ ഹർജിയാണ് തള്ളിയത്. അധ്യാപകനിയമനം നടത്താനായി കുട്ടികളുടെ എണ്ണം കൂട്ടിക്കാണിച്ച് ക്ലാസ്സ്‌ ഡിവിഷനുകൾ കൂട്ടാനായി വ്യാജ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുകയും സ്കൂൾ വിട്ടു പോയ കുട്ടികളെ റോളിൽ നിന്ന് നീക്കം ചെയ്യാതെ നിലനിർത്തുകയും ചെയ്‌തെന്ന കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജി.

കൊല്ലം മൈലാപ്പൂര് അബ്ദുല്ലക്കുഞ്ഞ് മെമ്മോറിയൽ സ്കൂൾ മാനേജർ കൊല്ലം ഷാജഹാൻ മൻസിൽ യൂനുസ് കുഞ്ഞ്, ഹെഡ്മാസ്റ്ററുടെ ചാർജ് വഹിച്ചിരുന്ന കൊല്ലം മയ്യനാട് തട്ടത്തിൻ വീട്ടിൽ ശശീന്ദ്ര ബാബു, പിന്നീട് ഹെഡ്മിസ്ട്രസ് ആയി ചുമതല വഹിച്ച കൊല്ലം കല്ലുവാതുക്കൽ സുകേഷ് വീട്ടിൽ ഉഷാകുമാരി എന്നിവർക്കെതിരെയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.

വിജിലൻസ് കുറ്റപത്രം റദ്ദാക്കണമെന്ന ശശീന്ദ്ര ബാബുവിൻ്റെ ഹർജി തള്ളിയ ജസ്റ്റിസ് എ ബദറുദ്ദീൻ പ്രതികളോട് വിചാരണ നേരിടാൻ ഉത്തരവായി. അനധികൃത നിയമനത്തെ തുടർന്ന് സർക്കാരിന് പ്രതിവർഷം 1.8 ലക്ഷം രൂപ നഷ്ടം വന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2002ൽ ആയിരുന്നു കേസിനു ആസ്പദമായ സംഭവങ്ങൾ നടന്നത്. വിജിലൻസിനു വേണ്ടി സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ(വിജിലൻസ്) എ രാജേഷ്, സീനിയർ ഗവൺമെൻറ് പ്ലീഡർ രേഖ എസ് എന്നിവർ ഹാജരായി

മലയാളം വാർത്തകൾ/ വാർത്ത/Kerala/

സ്‌കൂളിൽ അധ്യാപക നിയമനത്തിനായി കുട്ടികളുടെ എണ്ണത്തിൽ കൃത്രിമം കാട്ടിയ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി