ബലാത്സംഗകേസിലെ പ്രതിക്കെതിരെ സമരം നയിച്ച വ്യക്തി കൊൽക്കത്ത ലോ കോളജ് കൂട്ടബലാത്സംഗ കേസിൽ പ്രതി | Manojit Mishra, who led the protest against the accused in the rape case, is an accused in the Kolkata Law College gang rape case
Last Updated:
പ്രതിയുടെ ഫോണിൽനിന്ന് ദൃശ്യം കണ്ടെത്തിയത് നിയമവിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കേസിൽ നിർണായക വഴിത്തിരിവിന് കാരണമായി
കൊൽക്കത്ത: നിയമന വിദ്യാർത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി മനോജിത് മിശ്ര ആർജി കാർ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സമരം നയിച്ച വ്യക്‌തി. കഴിഞ്ഞ ഓഗ സ്‌റ്റിലാണ് ആർജി കാർ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
അന്ന് നടന്ന വ്യാപക പ്രതിഷേധത്തിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന ബാനറുമായി മനോജിത് മിശ്രയും ഉണ്ടായിരുന്നു.
തൃണമൂൽ എംഎൽഎ അശോക് കുമാർ ദേവ് പ്രസിഡന്റായ ഗവേണിങ് കൗൺസിലിന്റെ നിർ ദേശപ്രകാരമാണ് മനോജിനെ നിയമിച്ചതെന്ന് വൈസ് പ്രിൻസി പ്പൽ നയന ചാറ്റർജി പറഞ്ഞു. താൻ ശുപാർശ ചെയ്തുവെന്ന ആരോപണം അശോക് കുമാർ ദേവ് നിഷേധിച്ചു. തനിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിക്കുന്നെങ്കിലും തനിക്ക് മനോജിതിനെ അറിയില്ലെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്.
നിയമ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതി മനോജിത് മിശ്രയുടെ ഫോണിൽനിന്ന് പീഡനദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. കേസിൽ നിർണായകമായ തെളിവാണിത്. ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മനോജിത് മിശ്രയുടെ (31) ഫോണിൽനിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. പീഡനത്തിന്റെ ദൃശ്യങ്ങൾ മറ്റു പ്രതികൾ ഫോണിൽ പകർത്തിയതായി അതിജീവിതയുടെ പരാതിയിൽ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ ഇവർ മറ്റുള്ളവർക്ക് അയച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
നിയമന വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ ഇതുവരെ 4 പേരാണ് അറസ്റ്റിലായത്. അഭിഭാഷകനും പൂർവവിദ്യാർഥിയുമായ മനോജിത് മിശ്ര, വിദ്യാർഥികളായ പ്രമിത് മുഖർജി, സയിബ് അഹമ്മദ്, സുരക്ഷാ ജീവനക്കാരൻ പിനാകി ബാനർജി എന്നിവരാണ് അറസ്റ്റിലായത്. മനോജിത് മിശ്രയാണ് കേസിലെ മുഖ്യ പ്രതി. പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയ മനോജിത് മിശ്ര തന്റെ ആവശ്യം നിരസിക്കപ്പെട്ടതോടെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് കേസ്.
Kolkata,West Bengal
June 29, 2025 9:10 AM IST