Leading News Portal in Kerala

മദ്രസാപഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് സമസ്ത Samastha warns to go on strike if government does not withdraw from school timing change affecting madrasa studies


Last Updated:

ഹൈസ്‌കൂള്‍ സമയം മാത്രമാണ് മാറ്റിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു സമസ്ത

News18News18
News18

മദ്രസാപഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് സമസ്ത. സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സമസ്ത അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30-ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താനാണ് തീരുമാനം.

മദ്രസ സമയം വളരെ കൃത്യമാണ്. ആസമയത്തിൽ മാറ്റം വരുത്താനാകില്ല. മദ്രസ പഠനത്തെ ബാധിക്കാതെ തന്നെ സ്കൂൾ സമയത്തിൽ മാറ്റം വരുത്താമെന്നും അതിന് സർക്കാർ ചർച്ച നടത്തണമെന്നും സമയത്തിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്നും ജനറല്‍ സെക്രട്ടറി എംടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു.സ്‌കൂള്‍ സമയ മാറ്റത്തില്‍ അന്തിമ വിജയം വരെ സമസ്ത പോരാടുമെന്നു അദ്ദേഹം പറഞ്ഞു.

ഹൈസ്‌കൂള്‍ സമയം മാത്രമാണ് മാറ്റിയതെന്നാണ് സര്‍ക്കാര്‍ വാദം ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഹൈസ്‌കൂളുകളില്‍ പഠിക്കുന്ന പലവിദ്യാര്‍ത്ഥികളും മദ്രസാ വിദ്യാര്‍ത്ഥികളാണെന്നും അവരുടെ പഠനത്തെ സമയമാറ്റം ബാധിക്കുമെന്നും സമസ്ത പറയുന്നു. ഹെസ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന യുപി ക്ളാസുകളിലെ മറ്റ്

കുട്ടികളുടെ പഠനത്തെയും സമയമാറ്റം ബാധിക്കും. സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നുവെന്നെങ്കിലും ആവശ്യം പിഗണിച്ചില്ലെന്നും സമസ്ത ആരോപിക്കുന്നു

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മദ്രസാപഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് സമസ്ത