മുടി വെട്ടാൻ ആവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു|Students stab school principal to death for asking him to cut their hair in hariyana
Last Updated:
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ജഗ്ബീറും കുറ്റാരോപിതരായ വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ തർക്കം നടന്നതായി സ്കൂൾ ജീവനക്കാർ പറഞ്ഞു
മുടി വെട്ടാൻ ആവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലെ നർനുണ്ട് പ്രദേശത്തെ ബസ് ബാദ്ഷാപൂരിൽ ചൊവ്വാഴ്ച രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
കർത്താർ മെമ്മോറിയൽ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ ജഗ്ബീർ സിംഗ് പാനുവിനെയാണ് സ്വന്തം സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് പേർ കുത്തിക്കൊലപ്പെടുത്തിയത്.
രാവിലെ സ്കൂൾ ആരംഭിച്ചപ്പോഴാണ് സംഭവം. ജഗ്ബീർ ക്യാമ്പസിൽ നിൽക്കുമ്പോൾ ആക്രമണം നടന്നത്. വിദ്യാർത്ഥികളുമായുള്ള പഴയ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, രണ്ട് വിദ്യാർത്ഥികൾ സ്കൂളിൽ കയറി കത്തി ഉപയോഗിച്ച് ജഗ്ബീറിനെ ആക്രമിക്കുകയായിരുന്നു. സ്കൂൾ ജീവനക്കാർ വിദ്യാർത്ഥികളെ തടയാൻ ശ്രമിച്ചുവെങ്കിലും സാധ്യമായില്ല.
കൃത്യം നടത്തി ഇരുവരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജഗ്ബീറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് ഹിസാറിലേക്ക് കൊണ്ടുപോയി.
എന്നാൽ വഴിമധ്യേ അദ്ദേഹം മരിക്കുകയായിരുന്ന. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ വിദ്യാർത്ഥികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.
മുൻ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ജഗ്ബീറും കുറ്റാരോപിതരായ വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ തർക്കം നടന്നതായി സ്കൂൾ ജീവനക്കാർ പറഞ്ഞു.
മുൻ നർനൗണ്ട് എംഎൽഎ സരോജ് മോറിന്റെ കുടുംബത്തിന്റേതാണ് ഈ സ്കൂൾ കെട്ടിടം. രണ്ട് വർഷം മുമ്പ് ജഗ്ബീർ ഇത് പാട്ടത്തിനെടുത്തിരുന്നു. ജഗ്ബീർ മുമ്പ് പുത്തിയിലും ഒരു സ്കൂൾ നടത്തിയിരുന്നു. ഈ സംഭവം സ്കൂൾ ഭരണകൂടത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
Hariana,Hoshiarpur,Punjab
July 10, 2025 4:31 PM IST