നിയമലംഘനം; മുഖ്യമന്ത്രിയുടെ കാറിന് 500 രൂപ പിഴയിട്ട് മോട്ടോർവാഹനവകുപ്പ്| Motor vehicle department fined Rs 500 for CM Pinarayi Vijayan’s car for traffic violations
Last Updated:
മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്തയാൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. കാറിന്റെ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്തയാൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടത്. ഈ സമയം മുഖ്യമന്ത്രി വാഹനത്തിൽ ഇല്ലായിരുന്നു.
മുണ്ടക്കയം കുട്ടിക്കാനം റോഡിൽ ഡിസംബർ 12ന് 4.17നാണ് പിഴ ലഭിച്ചത്. എന്നാൽ പിഴത്തുക ഇതു വരെ അടച്ചിട്ടില്ലെന്നാണ് വിവരം.
നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രത്യേക വാഹനത്തിലായിരുന്നു. വാഹനത്തിന്റെ മുൻ വശത്തെ നമ്പർ പ്ലേറ്റിന് മുകളിലായി പൊലീസ് എന്ന ബോർഡ് വച്ച വാഹനമാണ് മോട്ടോർ വാഹന വകുപ്പിന്റെ നിയമലംഘന ചിത്രത്തിലുള്ളത്.
Thiruvananthapuram,Thiruvananthapuram,Kerala
February 19, 2024 7:50 AM IST