Leading News Portal in Kerala

KEAM |ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍; പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ബിന്ദു KEAM Government says there is no appeal against the High Court verdict rank list will be published as per the old formula says Minister R Bindu


Last Updated:

സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു പറയാന്‍ കഴിയില്ലെന്നും എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി

News18News18
News18

കീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ച സാഹചര്യത്തിൽ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സര്‍ക്കാര്‍. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും തുല്യ നീതി നടപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ബദല്‍ മാര്‍ഗം കൊണ്ടുവന്നതെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. പ്രോസ്പക്റ്റസ് നിലവില്‍ വന്നതിനു ശേഷം മാറ്റം വരുത്തിയത് ശരിയായില്ല എന്നതാണ് കോടതിയുടെ നിഗമനമെന്നും പ്രോസ്‌പെക്റ്റസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അനുമതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 14-നുള്ളില്‍ ബിടെക് പ്രവേശന നടപടി പൂര്‍ത്തിയാക്കുമെന്നുള്ളതുകൊണ്ട് മേൽക്കോടതിയെ സമീപിക്കുന്നതുൾപ്പടെയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നില്ലെന്നും മന്ത്രിവ്യക്തമാക്കി. സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു പറയാന്‍ കഴിയില്ലെന്നു എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്. സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാൻ കാരണങ്ങൾ ഇല്ലെന്നു ജസ്റ്റിസ് മാരായ അനിൽ കെ നരേന്ദ്രൻ മുരളി കൃഷ്ണ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

KEAM |ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സര്‍ക്കാര്‍; പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ബിന്ദു