Leading News Portal in Kerala

കേന്ദ്രം സംസ്ഥാനങ്ങൾക്ക് ദുരന്തനിവാരണ ഫണ്ട് അനുവദിച്ചു; കേരളത്തിന് 153.20 കോടി രൂപ Centre allocates disaster relief funds to states Kerala gets Rs 153 crore


Last Updated:

സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്

News18News18
News18

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നിവയ്ക്കായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ (എസ്ഡിആർഎഫ്) കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി 1,066.80 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു. മുണ്ടക്കൈ -ചൂരൽ മല ദുരന്തത്തിൽ വയനാടിന് വേണ്ടി 153.20 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്.

കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫിന് കീഴിലുള്ള കേന്ദ്ര വിഹിതത്തിന്റെ ഭാഗമായി 1,066.80 കോടി രൂപ അനുവദിച്ചതായി അമിത് ഷാ എക്‌സിസ് പോസ്റ്റലുടെ അറിയിച്ചു. സാമ്പത്തിക സഹായത്തിന് പുറമേ, ആവശ്യമായ ദേശീയ ദുരന്ത നിവാരണ സേന, കരസേന, വ്യോമസേന എന്നിവയുടെ വിന്യാസം ഉൾപ്പെടെ എല്ലാ ലോജിസ്റ്റിക് സഹായങ്ങളും നൽകുന്നത് സർക്കാരിന്റെ മുൻഗണനയലുണ്ടെന്നും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം തുടങ്ങിയ എല്ലാ സാഹചര്യങ്ങളിലും നരേന്ദ്ര മോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അമിത് ഷാ വ്യക്തമാക്കി

പ്രളയബാധിതമായ മറ്റ് സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും അസമിന് 375.60 കോടി രൂപയും മണിപ്പൂരിന് 29.20 കോടി രൂപയും മേഘാലയയ്ക്ക് 30.40 കോടി രൂപയും മിസോറാമിന് 22.80 കോടി രൂപയും എസ്ഡിആർഎഫിൽ നിന്നുള്ള കേന്ദ്ര വിഹിതമായി നൽകിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഈ വർഷം മോദി സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ്/ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 8,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. എസ്ഡിആർഎഫിൽ നിന്ന് 14 സംസ്ഥാനങ്ങൾക്ക് 6,166.00 കോടി രൂപയും എൻഡിആർഎഫിൽ നിന്ന് 12 സംസ്ഥാനങ്ങൾക്ക് 1,988.91 കോടി രൂപയും ഇതിനകം അനുവദിച്ചു.ഇതിനുപുറമെ, സംസ്ഥാന ദുരന്ത ലഘൂകരണ നിധിയിൽ നിന്ന് അഞ്ച് സംസ്ഥാനങ്ങൾക്ക് 726.20 കോടി രൂപയും ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ നിന്ന് രണ്ട് സംസ്ഥാനങ്ങൾക്ക് 17.55 കോടി രൂപയും അനുവദിച്ചു. തുടർച്ചയായ മഴക്കാലത്ത്, എൻ‌ഡി‌ആർ‌എഫിന്റെ 104 ടീമുകളെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി വിന്യസിച്ചെന്നും പ്രസ്താവനയിൽ പറയുന്നു.