Leading News Portal in Kerala

IPL 2025: പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള വിലക്ക് BCCI നീക്കി IPL 2025 BCCI lifts ban on using saliva to shine the ball


Last Updated:

മുംബൈയിൽ ചേർന്ന ക്യാപ്റ്റൻമാരുടെ യോഗത്തിലാണ് തീരുമാനം

News18News18
News18

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) 2025 പതിപ്പിൽ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് (ബിസിസിഐ) വ്യാഴാഴ്ച നീക്കി. ഭൂരിഭാഗം ക്യാപ്റ്റൻമാരും ഈ നിർദ്ദേശത്തിന് യോജിച്ചതിനെ തുടർന്നാണിത്.മുംബൈയിൽ ചേർന്ന ക്യാപ്റ്റൻമാരുടെ യോഗത്തിലാണ് തീരുമാനം.

ഉമിനീർ നിരോധനം നീക്കിയതായും ഭൂരിഭാഗം ക്യാപ്റ്റൻമാരും ഈ നീക്കത്തെ അനുകൂലിച്ചതായും ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പിടിഐയോട് വ്യക്തമാക്കി.

കോവിഡ്-19 മഹാമാരിയുടെ സമയത്ത് മുൻകരുതൽ നടപടിയായി പന്തിൽ ഉമിനീർ പുരട്ടുന്ന കാലാകാലമായുള്ള രീതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരോധിച്ചിരുന്നു. 2022ൽ, ഐസിസി വിലക്ക് സ്ഥിരമാക്കി.

പകർച്ചവ്യാധിയെത്തുടർന്ന് ഐ‌സി‌സിയുടെ വിലക്ക് ഐ‌പി‌എല്ലിലും  ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഐപിഎല്ലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഐസിസി ഭരണ സമിതിയുടെ പരിധിക്ക് പുറത്താണ്.

കോവിഡ് -19 മഹാമാരിക്ക് ശേഷം ഉമിനീർ ഉപയോഗം വീണ്ടും അവതരിപ്പിക്കുന്ന ആദ്യത്തെ പ്രധാന ക്രിക്കറ്റ് ഇവന്റായി ഐ‌പി‌എൽ മാറുകയാണ്.