KEAM സർക്കാരിന് തിരിച്ചടി; കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു Setback for the government High Court Division Bench upholds single bench verdict to reorganize KEAM rank list
Last Updated:
സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാൻ കാരണങ്ങൾ ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി
കീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് വിധിയിൽ ഇടപെടാൻ കാരണങ്ങൾ ഇല്ലെന്നു ജസ്റ്റിസ് മാരായ അനിൽ കെ നരേന്ദ്രൻ മുരളി കൃഷ്ണ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാകി.
സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി റദ്ദാക്കിയതിനു മതിയായ കാരണങ്ങൾ ഉണ്ടെന്ന് ഡിവിഷൻ ബെഞ്ച്.
പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റെന്നും ഇക്കാര്യത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി മാർക്ക് ഏകീകരണതിന് ശുപാർശ ചെയ്തിരുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്.കീം എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്.
Kochi [Cochin],Ernakulam,Kerala
July 10, 2025 5:44 PM IST
KEAM സർക്കാരിന് തിരിച്ചടി; കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു